World

ഓവർടൈം ജോലി ചെയ്തു; ഓഫീസ് നിലത്ത് കിടന്നുറങ്ങി; എന്നിട്ടും ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവിന് ജോലി നഷ്ടം

ട്വിറ്ററിൽ പിരിച്ചുവിടൻ തുടരുന്നു. ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡ് അടക്കം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ താൻ വളരെ ആത്‌മാർത്ഥതയോടെ ജോലി ചെയ്തിട്ടും തനിക്ക് തൊഴിൽ നഷ്ടമായെന്ന് അവർ ആരോപിച്ചു. ആത്‌മാർത്ഥമായി ജോലി ചെയ്തത് തനിക്ക് പറ്റിയ ഒരു പിഴവായിരുന്നു എന്ന് അവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ബ്ലൂ വെരിഫിക്കേഷൻ സബ്സ്ക്രിപ്ഷൻ്റെയും ഉടൻ അവതരിപ്പിക്കുന്ന പേയ്‌മെൻ്റ് പ്ലാറ്റ്ഫോമിലും ജോലി ചെയ്തിരുന്നയാളായിരുന്നു എസ്തർ ക്രോഫോർഡ്. 2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ […]

Football Sports

അനസ് എടത്തൊടികയ്ക്ക് കായിക മന്ത്രി സർക്കാർ ജോലി ഉറപ്പ് നൽകിയെന്ന് കൊണ്ടോട്ടി എംഎൽഎ

ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് സർക്കാർ ജോലി ലഭിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. താരത്തിന് സർക്കാർ ജോലി നൽകുമെന്ന് കായിക മന്ത്രി എ അബ്ദുൽ റഹ്മാൻ തനിക്ക് ഉറപ്പ് നൽകിയെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സർക്കാർ ജോലി ലഭിക്കാതിരിക്കാൻ മുൻ താരങ്ങൾ ചരടുവലിച്ചു എന്ന് അനസ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ അനസിനു വേണ്ടി നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ടിവി ഇബ്രാഹിമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: […]

India National

വാഗ്ദാനങ്ങള്‍ ബാക്കി; തൊഴിലില്ലായ്മ പുതിയ ഉയരത്തില്‍

ന്യൂഡല്‍ഹി: 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. 2019ലെ ഒക്ടോബര്‍-ഡിസംബറിലെ 7.9 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. 2019ല്‍ സമാന പാദത്തില്‍ 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കേന്ദ്ര സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജനുവരി-മാര്‍ച്ചില്‍ 15-29 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലെ നഗര തൊഴിലില്ലായ്മ 21.1 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 19.2 ശതമാനവും. കോവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കൂട്ട […]

International

സൗദിയിൽ സ്പോൺസർഷിപ്പില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

സൗദിയിൽ പുതിയ സ്പോൺസർഷിപ്പ് സംവിധാനത്തിൽ ജോലി മാറുന്നതിനുള്ള നിബന്ധനകൾ മന്ത്രാലയം പ്രഖ്യാപിച്ചു. സ്പോൺസറെ മുൻകൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ മാറ്റത്തിന് സ്ഥാപനത്തിന്‍റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന തൊഴിൽ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാർച്ച് മുതൽ നടപ്പിലാകാൻ പോകുന്ന തൊഴിൽ കരാർ രീതിയിൽ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം. ഇതിന് പാലിക്കേണ്ട നിബന്ധനകൾ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴിൽ നിയമം പാലിക്കുക 2. സൗദിയിൽ […]