മലയാളികളുടെ ഉള്ളിൽ എന്നും വേദന നിറയ്ക്കുന്ന ഓർമയാണ് നടൻ ജിഷ്ണു രാഘവന്റെ വേർപാട്. മാര്‍ച്ച് 25 ന് ജിഷ്ണു വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം തികയുകയാണ്. ‘നമ്മൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവൻ. ആ നിഷ്കളങ്കമായ ചിരി ഇന്നും മലയാളികൾക്ക് പ്രിയപെട്ടത് തന്നെയാണ് 2014 മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 2016 ല്‍ ആണ് കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങിയത്. രോഗം കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും ജിഷ്ണു […]