തലസ്ഥാന നഗര ഹൃദയത്തിൽ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂളിൽ രാത്രിയിലും നീന്തിത്തുടിക്കാനുള്ള അവസരമൊരുങ്ങുന്നു. രാവിലെ ആറു മുതല്‍ 9.15 വരെയും വൈകിട്ട് 3.45 മുതല്‍ 7.15 വരെയുമാണ് പൂളിന്റെ പ്രവര്‍ത്തന സമയം. രാത്രിയിൽ നീന്താൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ രാത്രി ഒൻപത് മണിവരെ പ്രവർത്തന സമയം നീട്ടുകയാണ്. പുതിയ ക്രമീകരണത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം അനുസരിച്ചു പ്രവർത്തന സമയം കൂടുതൽ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. വ്യായാമത്തിന് വേണ്ടി എത്തുന്നവർക്കാണ് രാത്രിയിൽ പ്രവേശനം […]