Kerala

ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദന്റെ ശമ്പളം ഇരട്ടിയാക്കിയത് വിവാദമാകുന്നു

സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മകനും കിൻഫ്ര അപാരൽ എം.ഡിയുമായ ജീവ ആനന്ദന്റെ ശമ്പളം ഇരട്ടിയാക്കിയത് വിവാദമാകുന്നു. സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് തൊട്ട് മുമ്പാണ് നടപടി. എം.ഡി സ്ഥാനത്തിന് പുറമേ സി.ഇ.ഒയുടെ കൂടി ചുമതല നൽകുകയും ചെയ്തു. അഞ്ച് വർഷത്തേക്കായിരുന്നു കിൻഫ്ര ഇന്റർനാഷണൽ അപാരൽ പാർക്കിന്റെ എം.ഡിയായി ജീവ ആനന്ദനെ നിയമിച്ചിരുന്നത്. 26600-35050 ശമ്പള സ്‌കെയിലിലായിരുന്നു 2016 ഒക്ടോബറിൽ നിയമനം. എന്നാൽ ജനറൽ മാനേജരുടെ തസ്തികയിലുള്ള എം.ഡിയുടെ പോസ്റ്റിന് മാനേജരുടെ ശമ്പളമാണ് നൽകിയതെന്നുകാട്ടി ജീവ ആനന്ദ് സർക്കാരിന് […]