Kerala

‘അതിജീവിതയെ അപമാനിച്ചു’; എൽഡിഎഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി മഹിളാ കോൺഗ്രസ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനിൽ പരാതി നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെബി മേത്തറാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. മുൻ മന്ത്രി എം എം മണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ പ്രതി ചേർത്താണ് മഹിളാ കോൺഗ്രസ് വനിതാ കമ്മീഷന് പരാതി നൽകിയത്. മൂവരുടെയും ചില പ്രതികരണങ്ങൾ അതിജീവിതയെ സമൂഹത്തിൽ ആക്ഷേപിക്കുന്ന തരത്തിലാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന […]

Kerala

താനൊരു എളിയ പ്രവർത്തക, പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾക്ക് മറുപടിയുമായി ജെബി മേത്തർ

ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എം പി. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോട് ബഹുമാനം മാത്രം. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്തിയെ തീരുമാനിച്ചത്. പാർട്ടി തന്നെ ഏൽപ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തർ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയതിനെ രാഷ്ട്രീയ കാര്യ സമിതിയിൽ ഷാനിമോൾ ഉസ്മാൻ പരിഹസിച്ചിരുന്നു. രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനമെന്നായിരുന്നു പരിഹാസം. […]

Kerala

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ നിയമിച്ചു. ആലുവ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയും കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ് ജെബി മേത്തര്‍. ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്. ലതികാ സുഭാഷിന്റെ രാജിക്കുശേഷം മാസങ്ങളോളം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.