നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് […]
Tag: JDS
എൽജെഡി ജെഡിഎസിൽ ലയിക്കും; മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ
ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ എം വി ശ്രേയംസ് കുമാർ സന്നദ്ധത അറിയിച്ചു. ലയന സമ്മേളനം ഉടൻ നടത്താനും തീരുമാനമായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാർ പറഞ്ഞു. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. നിലവിലെ പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരും. ലയന കാര്യത്തിൽ തീരുമാനം എടുക്കാനായി കോഴിക്കോട് എൽജെഡി നേതൃയോഗം ചേർന്നിരുന്നു. ഏറെ കാലമായുള്ള ചർച്ചയ്ക്ക് ഒടുവിലാണ് […]
ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്
ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എം പി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുക. ജില്ലകളിലെ നേതൃപദവി ഇരു പാര്‍ട്ടികളുടേയും ശക്തി കണക്കാക്കി പിന്നീടാകും തീരുമാനിക്കുക. എല്‍ജെഡി-ജെഡിഎസ് ലയനമെന്ന നിര്‍ദേശം ദീര്‍ഘകാലമായി സിപിഐഎം മുന്നോട്ടുവയ്ക്കുകയായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ലയനം സാധ്യമായിരുന്നില്ല. ദേശീയ തലത്തില്‍ എല്‍ജെഡി ഇല്ലാതായതോടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനാകില്ല എന്ന ബോധ്യം എല്‍ജെഡിക്കുണ്ടായതാണ് നിര്‍ണായകമായത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം […]
വടകര സീറ്റ് എല്‍.ജെ.ഡിക്ക് തന്നെ; നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു
വടകര സീറ്റ് എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കണമെന്ന സി.പി.എം നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു. വടകര സീറ്റ് നല്‍കാത്തതില്‍ നീതികേടില്ലെന്ന് സി.കെ നാണു പറഞ്ഞു. സി.പി.എം ആവശ്യപ്പെടുമ്പോള്‍ അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. സി.പി.എം നിലപാട് പറഞ്ഞപ്പോള്‍ നേതാക്കള്‍ ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും സി.കെ നാണു മീഡിയ വണിനോട് പറഞ്ഞു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമാകുമെന്നും സി.കെ നാണു കൂട്ടിച്ചേര്‍ത്തു.