International

സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ റീ എന്‍ട്രി നീട്ടാന്‍ ഫീസടക്കണം; ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസം പുതുക്കി ലഭിച്ചു തുടങ്ങി

ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട് സൗദിയില്‍ നിന്നും നാട്ടില്‍ പോയി വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാനാകാത്ത വിദേശികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ സൌകര്യം ഒരുങ്ങി. തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും റീ എന്‍ട്രികള്‍ അബ്ഷീര്‍ വഴിയാണ് പുതുക്കി ലഭിക്കുക. രണ്ട് നിബന്ധനകളാണ് ഇപ്പോള്‍ റീ എന്‍ട്രി പുതുക്കി ലഭിക്കാന്‍ ഉള്ളത്: 1. ഇഖാമ കാലാവധിയുള്ളവര്‍ക്കാണ് ഇപ്പോള്‍ റീ എന്‍ട്രി നീട്ടി ലഭിക്കുക. റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന കാലയളവ് വരെ ഇഖാമക്കും കാലാവധി ഉണ്ടായിരിക്കണം. […]