മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേതെന്ന ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലര്‍ച്ചെ ജോലി കഴിഞ്ഞെത്തിയ നെഹ്‌റു, ഉറങ്ങിക്കിടക്കുന്ന തന്റെ സുരക്ഷാ ഭടന്മാര്‍ക്ക് പുതപ്പ് പുതച്ച് നല്‍കിയെന്നും ശേഷം ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ പോയെന്നുമാണ് ട്വീറ്റിലുള്ളത്. പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് എന്ന പേരില്‍ ഈ സ്‌ക്രീന്‍ഷോട്ട് വ്യാപകമായാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ചില കമന്റുകളാണ് ട്വീറ്റ് വാസ്തവമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്താന്‍ കാരണം. 1963ല്‍ നെഹ്‌റുവിന്റെ ഭാര്യ മരണപ്പെട്ടു. 1947ലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. പിന്നെ എങ്ങനെയാണ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ […]
Tag: Jawaharlal nehru
‘ദേശീയ പതാക ഹൃദയത്തില്‍’; നെഹ്‌റു പതാക ഉയര്‍ത്തുന്ന ചിത്രവുമായി കോണ്‍ഗ്രസ്
ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് തുടങ്ങിയവരും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടും ദേശീയ പതാകയുമായുള്ള നെഹ്റുവിന്റെ ഫോട്ടോ പങ്കുവച്ച് ക്യാംപെയിനിന്റെ ഭാഗമായി. നെഹ്‌റുവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ പതാകയുടെ കളര്‍ ചിത്രമാണുള്ളത്. ‘നമ്മുടെ ത്രിവര്‍ണ പതാക […]
ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം; സോണിയാ ഗാന്ധി ശാന്തിവനത്തിലെത്തി പുഷ്പാർച്ചന നടത്തി
ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം. നെഹ്‌റുവിന്റെ അമ്പത്തിയെട്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശാന്തി വനത്തിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജവഹർലാൽ നെഹ്‌റുവിന്റെ ചരമ വാർഷിക ദിനത്തിൽ ആദരമർപ്പിച്ചു. നെഹ്‌റുവിന്റെ ആശയങ്ങൾ രാജ്യത്ത് സമകാലീന പ്രസക്തിയുള്ളതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അൻപത്തി എട്ടാം ഓർമദിനമാണിന്ന്. മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യക്ക് രൂപം നൽകാൻ നേതൃത്വം […]
‘നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്’ രമേശ് ചെന്നിത്തല
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 57-ാം ചരമവാർഷിക ദിനത്തിൽ ഓർമക്കുറിപ്പുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിൽ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവും പ്രതീകവുമാണ് നെഹ്‌റുവെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തി. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റു മരണപ്പെട്ടിട്ട് 57 വർഷമായിട്ടും മോദിയും അമിത്ഷായും ഇപ്പോഴും എല്ലാ കുറ്റത്തിനും പഴി കണ്ടെത്തുന്നത് നെഹ്‌റുവിലാണെന്നും ചെന്നിത്തല വിമർശിച്ചു. നെഹ്‌റുവിന്റെ ഓർമദിനമായ […]