ജനനനിരക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ‘ഗര്‍ഭിണികളുടെ വയര്‍’ പരീക്ഷിച്ച് ജപ്പാന്‍ മന്ത്രി. ജനനനിരക്ക് കുറയുന്നതില്‍ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പിന്റെ മന്ത്രിയായ മസനോബു ഒഗുറയാണ് ‘ഗര്‍ഭിണികളുടെ വേഷത്തില്‍’ പൊതുനിരത്തില്‍ പ്രത്യക്ഷപ്പെട്ടത്.രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറയുന്നതിനെ കുറിച്ച് പഠിക്കാനും അത് മറികടക്കാനുമുള്ള വകുപ്പിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന വനിതാ മന്ത്രിയെ പ്രധാനമന്ത്രി ഫുമിയോ കിഷിദ തത്‌സ്ഥാനത് നിന്ന് മാറ്റിയിരുന്നു. ആ സ്ഥാനത്തേക്കായിരുന്നു മസനോബു ഒഗുറയെ നിയമിച്ചത്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂത്ത് ഡിവിഷന്‍ സംഘടിപ്പിച്ച ഒരു പ്രോജക്റ്റിലും ഒഗുറ […]
Tag: Japan
ഇന്ന് ഹിരോഷിമ ദിനം; ജപ്പാനെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വർഷം
ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത് .ഒരു നിമിഷാർദ്ധം കൊണ്ട് സർവ്വം ചാമ്പലായ അണുബോംബ് സ്ഫോടനം. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ 13 29 ബോംബർ വിമാനം നടത്തിയ മനുഷ്യത്വരഹിതമായ പ്രകൃതിയിൽ ഹിരോഷിമയുടെ 95 ശതമാനവും ഇല്ലാതായി. ഒറ്റയടിക്ക് 50000ത്തിൽ അധികം ആളുകൾക്ക് ജീവഹാനി 37,000 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അണുവിസ്ഫോടനത്തിന്‍റെ ദുരന്തം പേറി ഇന്നും ജീവിക്കുന്നവരും അനവധി. ഹിരോഷിമയെ ചാമ്പലാക്കി […]
ആബെയുടെ നഷ്ടത്തില്‍ ജപ്പാനൊപ്പം; രാജ്യം ഇന്ന് ദുഃഖമാചാരിക്കും
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയില്‍, തന്റെ അടുത്ത സുഹൃത്ത് എന്നാണ് […]
കൂസലില്ലാതെ പ്രതി; മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവച്ചത് നാവിക സേന മുൻ അംഗം
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവെച്ചത് നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയ. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു. സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ അന്വേഷിച്ചു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മുൻപ്രധാനമന്ത്രിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ […]
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു
മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചിൽ വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട് . 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
ജൂൺ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം; ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ
ജൂൺ മാസത്തോടെ ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രാജ്യാന്തര വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ പാക്കേജ് യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ നിന്ന് മൂന്ന് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ട് എത്തുന്ന വിനോദസഞ്ചാരികൾക്ക് കൊവിഡ് ടെസ്റ്റോ ക്വാറൻ്റീനോ ആവശ്യമില്ല. ഓസ്ട്രേലിയ, സിംഗപ്പൂർ, തായ്ലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഈ […]
ടോക്യോ ഒളിമ്പിക്‌സ്; ആദ്യ ജയം ജപ്പാന്
ടോക്യോ ഒളിമ്പിക്‌സിൽ (Tokyo Olympics) ആദ്യ ജയം ജപ്പാന് (japan won). സോഫ്റ്റ് ബോളിൽ ഒസ്‌ട്രേലിയയെ 8-1 ന് തോൽപ്പിച്ചുകൊണ്ടാണ് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി. ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്‌സ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും […]
അഭിപ്രായ സർവ്വേകൾ എല്ലാം ഒളിമ്പിക്സ് നടത്തിപ്പിനെതിരെ; ജപ്പാനിൽ വൻ പ്രതിഷേധം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക് ഗെയിംസ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിൽ പ്രതിഷേധം. ഓൺലൈൻ ക്യാമ്പയിൻ ആയും തെരുവിൽ ഇറങ്ങിയും ആളുകൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ജപ്പാനില്‍ ഈയിടെ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ പ്രമുഖ വാർത്താ മാധ്യമമായ ആസാഹി ഷിംബുൻ നടത്തിയ സർവ്വേയിൽ 43 ശതമാനം പേരും ഗെയിംസ് ഉപേക്ഷിക്കണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 40 ശതമാനം പേർ ഒളിമ്പിക്സ് പിന്നത്തേക്ക് നീട്ടിവെക്കാനും അഭിപ്രായപ്പെടുന്നുണ്ട്. […]
എന്തിനാണിപ്പോള്‍ ഒളിമ്പിക്സ്, പാവങ്ങളെ കൊല്ലാനോ? ആയിരങ്ങള്‍ തെരുവിലിറങ്ങി, ജപ്പാനില്‍ പ്രതിഷേധം ശക്തം
ലോകത്താകെ കോവിഡിന്‍റെ രണ്ടാം തരംഗം നാശം വിതക്കുന്ന ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ടോക്യോയില്‍ വലിയ പ്രതിഷേധം. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. കോവിഡ് മരണ നിരക്ക് കുറവാണെങ്കിലും വൈറസ് വ്യാപനം ജപ്പാനില്‍ കൂടുതലാണ്. ഒളിമ്പിക്സ് സ്റ്റേഡിയങ്ങള്‍ക്ക് മുമ്പിലാണ് പ്രതിഷേധം. ഒളിമ്പിക്സ് നടത്താന്‍ ഒരുങ്ങുന്നതിലൂടെ പാവങ്ങളെ മരണത്തിന് എറിഞ്ഞുകൊടുക്കാനുള്ള നടപടിയാണ് ഭരണകൂടം ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഒളിമ്പിക്സിന്‍റെ പ്രധാന വേദയായ നാഷണല്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോഴും […]
ലോകം മറക്കില്ല ആ കറുത്ത ദിനം; ഹിരോഷിമയുടെ നെഞ്ച് പിളര്‍ന്ന ദിവസം
1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം ഇന്ന് ഹിരോഷിമാ ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം. 1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം. ലോകം ഒരു കാലത്തും മറക്കാനിടയില്ല ആ കറുത്ത ദിനം. രണ്ടാം ലോകമഹായുദ്ധകാലത്തിന്‍റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന […]