ജപ്പാനിലെ സൈതാമ സിറ്റിയിൽ പൂച്ചകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വളരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ പൂച്ചയുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിഎൻഎനിൻ്റെ റിപ്പോർട്ട് പ്രകാരം അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചകളുടെ തലയും കൈകാലുകളും മുറിച്ചുമാറ്റി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചാണ് കൊലപാതകങ്ങൾ നടക്കുന്നത്. കൊലയ്ക്ക് പിന്നിൽ ആരാണെന്നതിനെപ്പറ്റി ഇതുവരെ വിവരങ്ങളില്ല. മുൻപും ഇതിനു സമാനമായ തരത്തിലുള്ള കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുള്ളതിനാൽ അധികൃതർ വളരെ ഗൗരവമായാണ് ഈ കൊലപാതകങ്ങളെ കാണുന്നത്. സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകർ അനുഗമിക്കണമെന്നും […]
Tag: Japan
ജപ്പാനിൽ പൂച്ചകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നു; സുരക്ഷ വർധിപ്പിച്ച് അധികൃതർ
ജപ്പാനിലെ സൈതാമ സിറ്റിയിൽ പൂച്ചകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വളരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ പൂച്ചയുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിഎൻഎനിൻ്റെ റിപ്പോർട്ട് പ്രകാരം അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചകളുടെ തലയും കൈകാലുകളും മുറിച്ചുമാറ്റി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചാണ് കൊലപാതകങ്ങൾ നടക്കുന്നത്. കൊലയ്ക്ക് പിന്നിൽ ആരാണെന്നതിനെപ്പറ്റി ഇതുവരെ വിവരങ്ങളില്ല. മുൻപും ഇതിനു സമാനമായ തരത്തിലുള്ള കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുള്ളതിനാൽ അധികൃതർ വളരെ ഗൗരവമായാണ് ഈ കൊലപാതകങ്ങളെ കാണുന്നത്. സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകർ അനുഗമിക്കണമെന്നും […]
സ്‌പൈറല്‍ ആകൃതിയില്‍ ജപ്പാന്റെ ആകാശത്ത് നീലപ്രകാശം; അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്
ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ കഴിഞ്ഞ ദിവസം ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രം പതിഞ്ഞു. നീല നിറത്തിലുള്ള സര്‍പ്പിളാകൃതിയിലുള്ള (spiral) ഒരു വിചിത്ര വസ്തു രാത്രിയിലെ തെളിഞ്ഞ ആകാശത്തില്‍ ഇങ്ങനെ ജ്വലിച്ചുനില്‍ക്കുന്നു. ഈ വസ്തു പയ്യെ നീങ്ങുന്നുണ്ടെന്നും പ്രകാശത്തിന്റെ ഈ വേള്‍പൂള്‍ പറക്കുന്നുണ്ടെന്നും കൂടി കണ്ടെത്തിയത് നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചിരിക്കുയാണ്. ജപ്പാനിലെ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ കീഴിലുള്ള സുബാരു ടെലിസ്‌കോപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് യൂട്യൂബിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഈ വിചിത്രവസ്തുവുള്ളത്. അന്യഗ്രഹജീവികളുടെ പറക്കുംതളിക തന്നെയാണ് […]
ജയിക്കാതെ ജയിച്ചവർ; ജപ്പാൻ ടീമിന് നാട്ടിൽ ഗംഭീര വരവേൽപ്പ്
കളി ജയിക്കാനായില്ലെങ്കിലും ഖത്തർലോകകപ്പിൽ അതിഗംഭീര പ്രകടനമാണ് ജപ്പാൻ കാഴ്ച്ചവെച്ചത്. ഉജ്വല പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ താരങ്ങൾക്ക് ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജപ്പാൻ ലോകകപ്പിൽ നിന്ന് വിടപറഞ്ഞത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനെയും ജർമ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ കുതിപ്പ്. പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റൻ മായ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോൻ, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ […]
സ്‌പേസ് സ്റ്റേഷനിലാണ് താമസം, ഭൂമിയില്‍ വരാന്‍ പണമില്ലെന്ന് പറഞ്ഞ് തട്ടിപ്പ്; 65 വയസുകാരിക്ക് നഷ്ടമായത് 22 ലക്ഷം
ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്‌പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും യുവാവ് സ്ത്രീയോട് പറഞ്ഞു. ഭൂമിയിലേക്ക് തിരികെയെത്താന്‍ 22 ലക്ഷം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സ്ത്രീ യുവാവിനെ പരിചയപ്പെടുന്നത്. താനിപ്പോള്‍ ഭൂമിയിലല്ല താമസമെന്നും ബഹിരാകാശ യാത്രികനാണെന്നുമാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി […]
ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ;പതിച്ചത് പസഫിക് സമുദ്രത്തില്‍; ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി
ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ജപ്പാന്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ സൈന്യം സുരക്ഷ ശക്തമാക്കി വരികയാണ്. മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. ജനങ്ങളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശം ഉള്‍പ്പെടെ ജപ്പാന്‍ സൈന്യം നല്‍കിയിട്ടുണ്ട്. 2017 ന് ശേഷം […]
നരേന്ദ്രമോദി ജപ്പാനില്‍; ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും
മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.

യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണം; ജപ്പാൻ
യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്കായി ശബ്‌ദമുയർത്തി ജപ്പാൻ. രക്ഷാസമിതിയിൽ പ്രാതിനിധ്യം നൽകാതെ നൽകാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജാപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. സമാധാനത്തിനും സുസ്ഥിരതക്കുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, രക്ഷാസമിതി അടിമുടി പരിഷ്കരിച്ച് യു.എൻ മൊത്തത്തിൽ ശക്തിപ്പെടേണ്ടത് ആവശ്യമാണെന്നും കിഷിദ ചൂണ്ടിക്കാട്ടി. തുനിസിൽ ആഫ്രിക്കൻ വികസനം എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിഷിദ. 2023, 2024 വർഷങ്ങളിൽ യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത സീറ്റ് കൈവശം വെക്കാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് […]
ജപ്പാനില്‍ ആഞ്ഞടിച്ച് കൊവിഡ്; 24 മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍
ജപ്പാനില്‍ അപകടകരമായ വിധത്തില്‍ ആഞ്ഞടിച്ച് കൊവിഡ്. 24 മണിക്കൂറിനിടെ ജപ്പാനിലെ രണ്ടരലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. 261029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ടോക്കിയോ നഗരത്തില്‍ മാത്രം 27,676 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒസാക്ക (22,798), ഐച്ചി (17,716), ഫുകുവോക്ക (15,726), ഹ്യോഗോ (12,260), സൈതാമ (11,327), കനഗാവ (9,562), ഹിരോഷിമ (8,775), ഹൊക്കൈഡോ (8,632), 18,65 , ഷിസുവോക (7,100) എന്നിങ്ങനെയാണ് ജപ്പാനിലെ പ്രധാന നഗരങ്ങളില്‍ […]