ജമ്മുകശ്മീരിലെ അരീന സെക്ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാകിസ്താന്‍ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. ബിഎസ്എഫ് വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക് മടങ്ങി. ജമ്മു വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇത് ആറാം തവണയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.
Tag: Jammu Kashmir
ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ; മലയാളി സൈനികന് വീരമൃത്യു
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പ്പിൽ മലയാളി സൈനികന് വീരമൃത്യു. കോഴിക്കോട് കൊഴിലാണ്ടി സ്വദേശി എം ശ്രീജിത്താണ് മരിച്ചത്. സുന്ദർ ബനിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. വെടിവെയ്പ്പിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്.
സര്‍വകക്ഷി യോഗം പൂര്‍ത്തിയായി; ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി
ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം പൂര്‍ത്തിയായി. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും അദ്ദേഹം നല്‍കിയില്ല. ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. യോഗത്തില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എത്രയും വേഗം സംസ്ഥാനപദവി […]
കശ്മീരിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകര സംഘടനയിലെ പ്രധാനി മുദസിർ പണ്ഡിറ്റും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.\ സോപോറില്‍ ഗുണ്ഡ് ബ്രാത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ അറിയിച്ചു. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തീവ്രവാദവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കുറ്റകൃത്യങ്ങൾക്ക് പുറമെ മൂന്ന് പോലീസുകാരെയും രണ്ട് കൗൺസിലർമാരെയും രണ്ട് സിവിലിയന്മാരെയും കൊലപ്പെടുത്തിയ സംഭവത്തിൽ പണ്ഡിറ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന് കശ്മീരിലെ […]
ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പൊലീസുകാരുള്‍പ്പെടെ ഏഴുപേരെ വധിച്ച ഉന്നത തീവ്രവാദി കമാന്‍ഡര്‍ മുദാസില്‍ പണ്ഡിറ്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സോപോറിലെ ഗുണ്ട് ബ്രത് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ്കുമാര്‍ അറിയിച്ചു.
ശ്രീനഗറില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ആക്രമണമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.\തീവ്രവാദ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ ഖോന്‍മോഹ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായതായും, ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമട്ടല്‍ തുടരുകയാണെന്നും സംഭവത്തില്‍ ഇതുവരെ ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനന്ദ്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഓപ്പറേഷന്‍ പുരോഗമിക്കുന്നതായി പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബിജെപിയെ കാത്തിരിക്കുന്നത് ട്രംപിന്‍റെ ഗതി: മെഹബൂബ മുഫ്തി
ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. ബിഹാറിലെ എക്സിറ്റ്പോളുകള്‍ എന്‍ഡിഎക്ക് പരാജയം പ്രവചിച്ചത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രതികരണം. “അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും”- ജമ്മുവിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മെഹബൂബയുടെ പ്രതികരണം. ബിഹാറിലെ മഹാസഖ്യത്തെ മുന്നോട്ടു നയിച്ച തേജസ്വി യാദവിനെ മെഹബൂബ അഭിനന്ദിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ കൃത്യമായ വിഷയങ്ങളാണ് തേജസ്വി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ചതെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലാകട്ടെ യുവാക്കള്‍ക്ക് ജോലി ഇല്ല. […]
ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം
ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും കാർഷികേതര ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജമ്മുകശ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് നിയമം ബാധകമാകുക. യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്. കാർഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സർട്ടിഫിക്കറ്റോ അവിടെ പാർപ്പിടമുണ്ടെന്നതിനുള്ള സർട്ടിഫിക്കറ്റോ ആവശ്യമില്ല.എന്നാൽ, കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ […]
പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു
രജൗരിയിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. അതിര്‍ത്തിയില്‍ പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലും രജൌറിരിയിലെ നൌഷാര സെക്ടറിലുമാണ് പാക് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 3.30ഓടെയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടങ്ങിയതെന്ന് സൈനിക വക്താവ് പറഞ്ഞു. ഈ മാസം ഈ പ്രദേശത്ത് നാല് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിനിടെ […]