India

ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാർക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിൻവലിച്ചു

ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാർക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിൻവലിച്ചു. ജമ്മുകാശ്മീർ സർക്കാർ ഇക്കാര്യത്തിൽ ഉത്തരവ് പ്രസിദ്ധികരിച്ചു. ഫറൂക്ക് അബ്ദുള്ള, മെഹബൂബാ മുഫ്തി, ഒമർ അബ്ദുള്ള, ഗുലാം നബി ആസാദ് അടക്കമുള്ളവർക്ക് എസ്എസ്ജി സംരക്ഷണം നഷ്ടമാകും. ശേഷിയ്ക്കുന്ന എസ്പിജി സംരക്ഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പിൻവലിയ്ക്കുമെന്ന് സൂചനയുണ്ട്. അതേസമയം, നടപടി പ്രകോപനപപരമാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കുറ്റപ്പെടുത്തി.

India

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പൊലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ സേന കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ക്കായുള്ള പരിശോധന തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരന്‍കോട്ടില്‍ വനമേഖലയിലാണ് സംഘര്‍ഷമുണ്ടായത്. മേഖലയില്‍ ഏറ്റുമുട്ടലും പരിശോധനയും തുടരുകയാണ്. ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസവും ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ 2 പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും 12 പേര്‍ക്ക് ഗുതുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശ്രീനഗറിലെ സേവാഭവനില്‍ പൊലീസ് […]

Kerala

ജമ്മുകശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി കശ്മീര്‍ ഐജിപി വിജയകുമാര്‍ അറിയിച്ചു. ഉറിയിലെ നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം തകര്‍ത്തു. കുല്‍ഗാം ജില്ലയിലെ പോംഭായി, ഗോപാല്‍പ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. കൊല്ലപ്പെട്ടവര്‍ ഏത് സംഘത്തിലെ ഭീകരരാണെന്ന് വ്യക്തമായിട്ടില്ല. കശ്മീരിലെ ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ മുതല്‍ തന്നെ തെരച്ചില്‍ ശക്തമായിരുന്നു. അതിനിടയില്‍ ബാരാമുള്ളയില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് […]

India

ബാരാമുള്ളയിൽ ഭീകരാക്രമണം; 2 ജവാന്മാർ ഉൾപ്പെടെ 3 പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം. പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമത്തിൽ രണ്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാന്മാർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

India National

ജമ്മു കശ്മീരിൽ ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു

ജമ്മു കശ്മീർ ബോറികഡാലിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. ഒക്ടോബർ മുതൽ 15 ആക്രമണങ്ങളാണ് പ്രദേശവാസികൾക്ക് നേരെയുണ്ടായത്. കഴിഞ്ഞ ദിവസം ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

India

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ശ്രീനഗറിലുമാണ് സൈനിക നടപടി ഉണ്ടായത്. ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറിൽ സൈന്യം വധിച്ചത്. ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീർ ഷൈഖിനെ പുൽവാമയിൽ വച്ച് വധിച്ചു. പ്രൊബേഷൻ എസ്ഐ ആയ റാഷിദ് അഹ്മദിനെ നവംബർ 12ന് ഭീകരർ വധിച്ചിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായി. ഒരു തീവ്രവാദി പകൽ സമയത്ത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണ് കൃത്യം […]

India

ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസിക്കെതിരെ കഴിഞ്ഞ രാത്രി ഭീകരര്‍ വെടിവച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. encounter in jammu kashmir ഷോപ്പിയാനിലെ കഷ്വയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. അനയത് അഷ്‌റഫ് ധാര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുകശ്മീരില്‍ ഭീകരരുടെ സാന്നിധ്യം […]

India

പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ല : രഹസ്യാന്വേഷണ എജൻസികൾ

പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ലെന്ന് രഹസ്യാന്വേഷണ എജൻസികൾ. സമീർ ധാർ ഇപ്പോഴും മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും രഹസ്യാന്വേഷണ എജൻസികൾ. ജൂലൈ 31 നടന്ന ഭീകരവിരുദ്ധ നടപടിയിൽ സമീർ ധാർ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയത്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് സമീർ കൊല്ലപ്പെട്ടിട്ടില്ലെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ബന്ധുക്കൾ ആണ് കൊല്ലപ്പെട്ടത് സമീർ ധാർ അല്ലെന്ന് രഹസ്യാന്വേഷണ എജൻസികളോട് വ്യതമാക്കിയത്.

India

ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ. മിർബസാർ മേഖലയിലാണ് സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തി. സിആർപിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നേരത്തെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡൽഹി പൊലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം നടന്നിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ആക്രമികൾ കൊല്ലപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. ചെങ്കോട്ട ഉൾപ്പെടുന്ന മേഖലയിലെ സുരക്ഷാ […]

India

ജമ്മു കശ്മീരിൽ മേഘവിസ്ഫോടവും മഴവെള്ളപ്പാച്ചിലും ഏഴ് മരണം 30 ലധികം പേരെ കാണാതായി

ജമ്മു കശ്മീരിൽ മേഘവിസ്ഫോടവും തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലും ഏഴ്പേർ മരിച്ചു. 30 ലധികം പേരെ കാണാതായി. കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി. നാല് മൃതദേഹങ്ങൾ കണ്ടെത്തി. കൂടാതെ ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു. സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് […]