വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊടിസുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ അവശതകൾ ഉണ്ടെന്ന് കൊടി സുനി അറിയിച്ചതിനെ തുടർന്ന് മടങ്ങുകയായിരുന്നു. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതി. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. വിയ്യൂർ അതീവ സുരക്ഷാ […]
Tag: jail
പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല; ഗ്രോ വാസു ജയിലിൽ തുടരും
മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിലാണ് 94കാരനായ ഗ്രോ വാസു ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. (grow vasu remain jail) ഇതേ തുടർന്നാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിൽ കഴിയുകയാണ്. കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും […]
രാജവാഴ്ചക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ്; തായ്ലൻഡിൽ യുവാവിന് 28 വർഷം തടവ്
രാജവാഴ്ചക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച യുവാവിന് തായ്ലൻഡിൽ 28 വർഷം തടവ്. 29കാരനായ മോങ്ങ്കോയ് ടിരകോടെയെയാണ് ചിയാങ്ങ് റായിലെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ ഇയാൾ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 42 വർഷത്തെ തടവാണ് ശിക്ഷയെങ്കിലും കോടതി ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.
ചീമേനി ജയിൽ നിന്ന് ചാടിപ്പോയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ
ചീമേനി തുറന്ന ജയിൽ നിന്ന് ചാടിപ്പോയ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാതമംഗലം സ്വദേശി ജെയിംസ് ജോസഫാണ് മരിച്ചത്. കണ്ണൂർ ഓലയമ്പാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് ജയിൽ ചാടിയത്.
ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി
ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. പ്രതികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ റോസ്‌ലിന്റെ കൊലപാതകകേസിൽ അറസ്റ്റ് രേഖപെടുത്തി.മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലിനെ […]
സംസ്ഥാന സർക്കാരിൻ്റെ നിലപാട് തള്ളി സുപ്രിം കോടതി; മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിൽ തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചൻ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്. ജയിൽ മോചിതനാവാൻ സാങ്കേതിക താമസം മാത്രമേയുള്ളൂ. ഉത്തരവ് സംസ്ഥാന സർക്കാരിനാണ് എത്തുന്നതെങ്കിൽ അത് ജയിൽ വകുപ്പിലേക്കെത്താനുള്ള താമസമുണ്ടാവും. എന്നാൽ, ഉത്തരവ് നേരിട്ട് ജയിൽ വകുപ്പിലെത്തിയാൽ 10 മിനിട്ടിനുള്ളിൽ മണിച്ചൻ ജയിൽ മോചിതനാവുമെന്ന് ജയിൽ മേധാവി […]
സംസ്ഥാനത്തെ 5 ജയിലുകളിൽ കുറ്റവാളികൾക്കുള്ള ഭക്ഷണത്തിനായി സർക്കാർ ചെലവാക്കുന്നത് പ്രതിമാസം 79 ലക്ഷം രൂപ
സംസ്ഥാനത്തെ അഞ്ചു ജയിലുകളിൽ കുറ്റവാളികൾക്കുള്ള ഭക്ഷണത്തിനായി സർക്കാർ ചെലവാക്കുന്നത് പ്രതിമാസം 79 ലക്ഷം രൂപ. തടവുകാർ ജയിലുകളിൽ ചെയ്യുന്ന ജോലികൾക്കുള്ള ശമ്പളം നൽകാൻ അഞ്ചു ജയിലുകളിൽ പ്രതിമാസം വേണ്ടത് മുക്കാൽ കോടി രൂപയെന്നും വിവരാവകാശ രേഖ. തടവുകാരെ ജോലി ചെയ്യിപ്പിക്കുന്നതിലൂടെ 2021-2022 കാലത്ത് 48 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായതായും സർക്കാർ രേഖ വ്യക്തമാക്കുന്നു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ എം.കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. വിയ്യൂർ, പൂജപ്പുര, കണ്ണൂർ എന്നീ സെൻട്രൽ ജയിലുകളിലും ചീമേനി, നെട്ടുകാൽത്തേരി […]
കാമുകിയെ ക്രൂരമായി മർദിച്ചു, പാസ്പോർട്ട് നശിപ്പിച്ചു; ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ
കാമുകിയെ ക്രൂരമായി മർദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്‌തെന്ന കേസിലാണ് സിംഗപ്പൂർ കോടതിയുടെ വിധി. തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. […]
വനിതാ ജയിലിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് അജ്ഞാതൻ
വനിതാ ജയിലിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് അജ്ഞാതൻ. മഹാരാഷ്ട്ര യെർവഡയിലെ തുറന്ന വനിതാ ജയിലിലെ മൂന്ന് ചന്ദനമരങ്ങളാണ് മോഷണം പോയത്. ഏപ്രിൽ 24നും 25നും ഇടയിലായിരുന്നു മോഷണം. 15 വർഷം പഴക്കമുള്ള ചന്ദനമരങ്ങളാണ് മോഷണം പോയതെന്ന് പൊലീസുകാർ അറിയിച്ചു. പുറമേ നിന്നുള്ള ആർക്കും ജയിലിനുള്ളിൽ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ, ജയിലിനുള്ളിൽ ആരൊക്കെയോ അതിക്രമിച്ചുകയറി എന്നും മരങ്ങൾ മുറിച്ചുകൊണ്ടു പോയി എന്നും പൊലീസുകാർ പറഞ്ഞു. മരങ്ങൾക്കെല്ലാം കൂടി ഏതാണ്ട് 1.3 ലക്ഷം രൂപയാണ് മതിപ്പ്.