Kerala

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു. ( muslim league will transform to cadre party ) ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് […]

India

സിറ്റിങ് സീറ്റ് ഉറപ്പായി; തമിഴ്‌നാട്ടിൽ ലീഗിന്റെ സ്ഥിതി ഇങ്ങനെ

തമിഴ്‌നാട്ടിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയിൽ ജനവിധി തേടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തങ്ങളുടെ സിറ്റിങ് സീറ്റായ കടയനല്ലൂരിൽ ഇത്തവണയും മത്സരിക്കും. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ മത്സരിച്ചിരുന്ന ലീഗിന് ഇത്തവണ മൂന്ന് സീറ്റാണ് ഡി.എം.കെ നൽകിയിരിക്കുന്നത്. മറ്റു രണ്ട് സീറ്റുകൾ തീരുമാനമായിട്ടില്ലെന്ന് ലീഗ് ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീൻ പറഞ്ഞു. ശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും. ഡി.എം.കെയുമായുള്ള ചർച്ചയിൽ സിറ്റിങ് സീറ്റായ കടയനല്ലൂരും തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ മണ്ഡലങ്ങളിലെ […]

Kerala

ഇബ്രാഹിംകുഞ്ഞും കമറുദ്ദീനും ഇല്ല; മുസ്‌ലിം ലീഗിന്റെ സാധ്യതാ പട്ടിക ഇങ്ങനെ

സിറ്റിങ് എം.എൽ.എമാരെ മാറ്റി നിർത്തി മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക. മുതിർന്ന നേതാക്കൾക്കൊപ്പം, പുതുമുഖങ്ങൾക്ക് കൂടി അവസരം നൽകുന്നതാണ് ലീഗിൻ്റെ സ്ഥാനാർഥി പട്ടിക. മലപ്പുറം,വേങ്ങര, മഞ്ചേരി എന്നീ മണ്ഡലങ്ങളിലേതുള്‍പ്പെടെ ആറോളം സിറ്റിങ് എം.എല്‍.എമാര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് സാധ്യതാ പട്ടികയില്‍ നിന്ന് മനസിലാകുന്നത്. പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട വി.കെ ഇബ്രാഹിംകുഞ്ഞിന്റെയും നിക്ഷേപതട്ടിപ്പ് കേസില്‍ അകപ്പെട്ട എം.സി കമറുദ്ദീന്റെയും പേരുകളില്ല എന്നതാണ് ശ്രദ്ധേയം. ചില മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരുകളുണ്ട്. പി.വി അബ്ദുല്‍ വഹാബിന് മഞ്ചേരി സീറ്റ് നല്‍കാനാണ് […]