Kerala

കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രിംകോടതിയില്‍. ഇറ്റലിയില്‍ നിന്ന് പത്ത് കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി പരിശോധിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമയ്ക്കും ലഭിക്കാനുള്ള പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച ശേഷം മാത്രമേ കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചുക്കൊണ്ടായിരുന്നു കോടതി […]