Kerala

ഐഎസ്ആർഒ ചാരക്കേസ് : സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസിന്റെ കൂടുതൽ രേഖകൾ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ പ്രതികളുടെ അറസ്റ്റടക്കം നിർണായക നീക്കങ്ങൾഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ്സിബിഐ സംഘം കേരളത്തിൽ എത്തുന്നത്. നമ്പി നാരായണനിൽ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ 18 പേരെ പ്രതി ചേർത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കൽ […]

India

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കും

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷണം സിബിഐക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് ഡി കെ ജെയിൻ സമിതി റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് തീരുമാനം. ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പ്രതികരിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ കേരള പൊലീസ് ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിൽ വന്നേക്കും. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും […]

India National

വിക്രം ലാൻഡര്‍ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ

ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡര്‍ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ. വിക്രമിന്റെ ഭാഗങ്ങൾ ഐ.എസ്.ആർ.ഒ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ചെയർമാൻ കെ.ശിവൻ പറഞ്ഞു. ലാൻഡർ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്നലെയാണ് നാസ പ്രഖ്യാപിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാൻഡറിനെ കണ്ടെത്തിയതായി ഇസ്രോ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ നിന്നാണ് ലാൻഡറിനെ കണ്ടെത്തിയതെന്നും ഐ.എസ്.ആര്‍.ഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു. ഇന്നലെ പുലർച്ചയാണ് […]