ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ദീര്‍ഘിപ്പിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യത്തിന്റെ സമയപരിധി ഒഴിവാക്കി. സമയപരിധി നിശ്ചയിച്ചതിനെതിരെ സിബി മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് സിബിഐ കോടതി അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന്‍ ഡിജിപിയായിരുന്ന സിബി മാത്യൂസ്. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് […]
Tag: ISRO Spy case
റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം ചോദിച്ച് സിബി മാത്യൂസ്; സാധ്യമല്ലെന്ന് നമ്പി നാരായണൻ; കോടതിയിൽ നാടകീയ രംഗങ്ങൾ
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ.ചില റിപ്പോർട്ടുകൾ ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിനെതിരെ നമ്പി നാരായണന്റെ അഭിഭാഷകൻ രംഗത്തെത്തി. റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം അനുവദിക്കരുതെന്ന് നമ്പി നാരായണന് വേണ്ടി അഭിഭാഷകൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. കേസ് വലിച്ചു നീട്ടാനാണ് സിബി മാത്യൂസിന്റെ നീക്കമെന്നും അഭിഭാഷകൻ ആരോപിച്ചു. തുടർന്ന് ഓൺലൈൻ വാദം ഒഴിവാക്കി കേസ് മറ്റന്നാൾ നേരിട്ട് കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, സിബി […]
ഐഎസ്ആര്‍ഒ ചാരക്കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ നിലപാടറിയിച്ചിരുന്നു. പ്രതികള്‍ സ്വാധീനമുള്ളവരാണ്. കൂടാതെ നമ്പി നാരായണനടക്കമുള്ളവരെ പ്രതികള്‍ നിയമവിരുദ്ധമായ രീതിയില്‍ കൈകാര്യം ചെയ്തിരുന്നതായും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് സിബിഐയുടെ നിലപാട്. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാ […]
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; ശാസ്ത്രജ്ഞന്‍ ശശികുമാറിന്റെ മൊഴിയെടുത്തു
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ ശാസ്ത്രജ്ഞന്‍ ശശികുമാറിന്റെ മൊഴി രേഖപ്പെടുത്തി സിബിഐ. തിരുവനന്തപുരത്ത് വച്ചാണ് സിബിഐ സംഘം മൊഴിയെടുത്തത്. നേരത്തെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് നമ്പി നാരായണന്റെ സഹപ്രവര്‍ത്തകനായിരുന്ന ശശികുമാറില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇതിനിടെ ഇന്ന് നമ്പി നാരായണന്റെ വീട്ടിലെത്തിയ സിബിഐ സംഘം അദ്ദേഹത്തോട് പഴയ കേസുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടു.
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ
ഐ.എസ്.ആർ.ഒ ചാരാക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ എസ്. വിജയൻ, തമ്പി. എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ ജയപ്രകാശ് എന്നിവരുമാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സി.ബി.ഐ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതികൾ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ആരോപണങ്ങളെല്ലാം വർഷങ്ങൾക്കു ശേഷം […]