ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐക്ക് വിട്ടുള്ള സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കുറ്റക്കാരെ സിബിഐ കണ്ടുപിടിക്കണമെന്ന് നമ്പി നാരായണൻ ആവശ്യപ്പെട്ടു. ഗൂഢാലോനയിൽ ആരൊക്കെയോ പ്രവർത്തിച്ചിട്ടുണ്ട്. ഒരാളാണോ ഒരു വിഭാഗം ആളുകളാണോ എന്ന് തനിക്കറിയില്ല. കുറ്റം ചെയ്തവർ നിയമത്തിന് മുന്നിൽ വരണം. സിബിഐ അന്വേഷണം നേരത്തേ ആവശ്യപ്പെട്ടതാണെന്നും നമ്പി നാരായണൻ പറഞ്ഞു. ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയത് ആരാണെന്ന് സിബിഐ കണ്ടെത്തണം. ഇത് സംബന്ധിച്ച് മൂന്ന് […]