Kerala

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി. കാല്‍ നൂറ്റാണ്ട് മുന്‍പ് നടന്ന കേസില്‍ ഗൂഡാലോചന ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ക്ക് ഇന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. കേസുമായി ബന്ധപ്പെട്ട് വിദേശ ബന്ധം തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയാണ് നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. […]

Kerala

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് കോടതി ആവശ്യപ്പെട്ടു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്നും സി.ബി.ഐ വാദത്തിനിടെ ആവശ്യപ്പെടുകയുണ്ടായി. രാജ്യ സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമാണ് കേസിലുള്ളത്. രാജ്യത്തിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ചൂണ്ടിക്കാട്ടി. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടുവെന്നും കേസന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും സി.ബി.ഐ അറിയിച്ചു. അതേസമയം […]

Kerala

ഐ എസ് ആര്‍ ഒ ചാരക്കേസ്; നമ്പിനാരായണന്‍ നാളെ മൊഴി നല്‍കും

ഐ എസ് ആര്‍ ഒ ചാരക്കേസിൽ നമ്പിനാരായണന്‍ നാളെ മൊഴി നല്‍കും. ഡല്‍ഹിയില്‍ നിന്നുള്ള സി ബി ഐ അന്വേഷണ സംഘത്തിനാണ് മൊഴി നല്‍കുക. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ സി ബി ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായേക്കുമെന്നാണ് വിവരം. നമ്പിനാരായണന്‍ നിരപരാധിയാണെന്ന് സി ബി ഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതിനുശേഷമാണ് അദ്ദേഹം ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ ബിയിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി […]

Kerala

ഐഎസ്ആർഒ ചാരക്കേസ്; മുൻ ഐബി ഉദ്യോഗസ്ഥനെ പ്രതി ചേർത്ത് സിബിഐ

ഐഎസ്ആർഒ ചാരക്കേസിൽ മുൻ ഐബി ഉദ്യോഗസ്ഥനെ പ്രതി ചേർത്ത് സിബിഐ. മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി. എസ് ജയപ്രകാശിനെയാണ് കേസിൽ പ്രതി ചേർത്തത്. വിശദമായ അന്വേഷണത്തിനായി ഡൽഹിയിൽ നിന്ന് സിബിഐ സംഘമെത്തും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ പി. എസ് ജയപ്രകാശ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.