ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിയോടെയാകും ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. പേടകത്തിലെ എല്ലാ ഉപകരണങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും. […]
Tag: isro
സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നു
ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. ലക്ഷ്യ സ്ഥാനമായ നിര്‍ദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ുപേടകം 110 ദിവസംകൊണ്ടാണ് സൂര്യന്റെ എല്‍1 ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുക. ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാര്‍ട്ടിക്കിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങള്‍ തുടരും. സൗരവാതത്തിന്റെയും […]
കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ വണ്‍; നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്താലും വിജയകരം
ഭൂമി വിടാനൊരുങ്ങി ആദിത്യ എല്‍ വണ്‍. നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും. ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് […]
റോവറിന്റെ പരീക്ഷണം ഇങ്ങനെ; സള്‍ഫര്‍ സാന്നിധ്യം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ISRO
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ചന്ദ്രന്റെ പര്യവേക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുകയാണ്. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി. പ്രഗ്യാന്‍ റോവറിലെ ഘകആട ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് അഞ്ചു സെന്റിമീറ്റര്‍ താഴെയാണ് സള്‍ഫറിന്റെ ഇതാദ്യമായാണ് ഒരു ചാന്ദ്രദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നേരിട്ടെത്തി സള്‍ഫറിന്റെ […]
അകലെ നിന്ന് കാണുന്നത് പോലെയല്ല; ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത്
ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( Chandrayaan 3 Lander Shares Its First Video From Moon Surface ) ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ഇന്നലെ പര്യവേഷണം ആരംഭിച്ചു. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ […]
ഭാരിച്ച ഉത്തരവാദിത്തം മാത്രമല്ല, ലഭിക്കുക വൻ ആനുകൂല്യങ്ങളും ! ISRO ലെ ജീവനക്കാർ പറയുന്നു…
ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിന് പിന്നാലെ വിജയാഹ്ലാദത്തിൽ പരസ്പരം ആലിംഗനം ചെയ്യുകയും കൈയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഇസ്രോ ജീവനക്കാരെയാണ് ടെലിവിഷനിലൂടെ നാം കണ്ടത്. ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം പൂണ്ടത് ഇസ്രോയിലെ ജീവിതത്തെ കുറിച്ചാണ്. ISRO ലെ തൊഴിൽ ജീവിതം എങ്ങനെയാകും, അന്തരീക്ഷം എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ക്വോറയിലൂടെയും മറ്റും ഉയർന്നത്. അതിന് ISRO ലെ പല ജീവനക്കാരും മറുപടിയുമായി രംഗത്തെത്തി. ( What is it like to work […]
ചന്ദ്രോപരിതലത്തിൽ എത്തിയ ആദ്യ ബഹിരാകാശപേടകം ഇതായിരുന്നു; ലോകത്തിന്റെ ചാന്ദ്ര ദൗത്യങ്ങൾ
ചാന്ദ്ര പര്യവേഷണങ്ങൾ എക്കാലത്തും ശാസ്ത്രലോകത്തിന്റെ ഹരമായിരുന്നു. ഇന്ത്യയ്ക്കു പുറമേ, റഷ്യ, അമേരിക്ക, ജപ്പാൻ, യൂറോപ്യൻ സ്‌പേസ് ഏജൻസി, ചൈന, ലക്‌സംബെർഗ്, ഇസ്രായേൽ, ഇറ്റലി, ദക്ഷിണ കൊറിയ, യു എ ഇ എന്നിവരും ഈ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 1959 സെപ്തംബർ 12-ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 2 ആണ് ചന്ദ്രോപരിതലത്തിൽ എത്തിയ ആദ്യ ബഹിരാകാശപേടകം. 1958 മുതൽ1976 വരെ 44 ആളില്ലാത്ത ലൂണാ ദൗത്യങ്ങൾ സോവിയറ്റ് യൂണിയൻ നടത്തിയിട്ടുണ്ട്. ഇതിൽ 15 എണ്ണമാണ് വിജയിച്ചത്. ഏറ്റവുമൊടുവിൽ റഷ്യ […]
അന്ന് പരിഹാസം, ഇന്ന് അഭിനന്ദനം; ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3നെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പാക് മന്ത്രി ഫവാദ് ഹുസൈന്‍. മനുഷ്യരാശിയുടെ ചരിത്രനിമിഷമെന്നാണ് ചാന്ദ്രയാന്‍ മൂന്നിനെക്കുറിച്ച് മുന്‍ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് ആശംസകളും അറിയിച്ചിട്ടുണ്ട് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍.(Pak leader who mocked ISRO now praises moon mission,) ‘പാക് മാധ്യമങ്ങള്‍ ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യണം. മനുഷ്യരാശിയുടെ ചരിത്രനിമിഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ശാസ്ത്ര സമൂത്തിന്റെയും. ഒരുപാട് […]
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ
ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്. ചന്ദ്രയാൻ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആർഒയുടെ നീക്കം. സോഫ്റ്റ് ലാൻഡിംഗിന് ശേഷം […]
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; പരീക്ഷ റദ്ദാക്കാൻ ആവശ്യവുമായി പൊലീസ്
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്.ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം.(ISRO Exam Cheating Case Big gang behind) കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ് കുമാറാണെന്നും ഇയാൾ പരീക്ഷ […]