യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനം നേടാൻ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി. ഈ പദ്ധതിയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായി യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം. ഇതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തന്നെ ഐആര്‍സിടിസിയുടെ ഓഹരി വില 5 ശതമാനത്തോളം ഉയർന്നിരിക്കുകയാണ്. ഓഹരിയൊന്നിന് 744 രൂപ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. രാജ്യത്തെ ഏക റെയില്‍വെ ടിക്കറ്റ് ബുക്കിങ് […]