World

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റ് ആക്രമണം; നിരവധി പേർക്ക് പരുക്ക്

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചത് എന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. പാർലമെൻ്റ് സെഷൻ തടസപ്പെടുത്താനാവാം ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികൾ തമ്മിൽ […]

World

ഇറാഖിൽ ജനകീയ പ്രക്ഷോഭം; ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി

ഇറാഖിൽ ജനകീയ പ്രക്ഷോഭം. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. ഷിയാ നേതാവ്​ മുഖ്​തദ അൽ സദ്​റിന്‍റെ അനുയായികൾ ഇറാഖ്​ പാർലമെൻറ്​ കെട്ടിടം കയ്യേറി. ഇന്നലെ വൈകിട്ട് മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും ഇത് തള്ളിയ പ്രക്ഷോഭകർ, ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ്​ ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഒടുവിൽ മുഖ്​തദ അൽ സദ്​റിന്‍റെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ […]

World

ഇസ്രയേലുമായുള്ള ഏതുബന്ധവും ഇറാഖിൽ കുറ്റം; ബിൽ പാസാക്കി

ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ ഇറാഖി പാർലമെന്റ് പാസാക്കി. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം. ഇറാഖിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം ബാധകമാണ്. 329 അംഗ സഭയിൽ 275 പേർ ബില്ലിനെ പിന്തുണച്ചു. ജനവികാരത്തിന്റെ പ്രതിഫലനമാണ് നിയമമെന്ന് ഇറാഖി പാർലമെന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. അതേസമയം ബാഗ്ദാദിൽ തടിച്ചുകൂടിയ ജനങ്ങൾ ഇസ്രയേൽവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.

International

ചരിത്ര സന്ദർശനം; ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖില്‍

ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിലെത്തും. ഇന്ന് ബാഗ്ദാദിലെത്തുന്ന മാർപാപ്പ പ്രസിഡന്‍റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും കൂടിക്കാഴ്ച നടത്തും. നാളെ നസിറിയിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. നജാഫിലെ ഷിയാ ആത്മീയ ആചാര്യനായ ആയത്തുല്ല അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ബാഗ്ദാദിലും ഇർബിലിലും കുർബാന അർപ്പിക്കുന്ന മാർപ്പാപ്പ മൊസൂളും സന്ദർശിക്കും. കോവിഡ് ഭീഷണിക്കിടെ ഇറാഖിലെത്തുന്ന പാപ്പ തിങ്കളാഴ്ചയാണ് മടങ്ങുക.