International

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ, റീഎന്‍ട്രി കാലാവധികള്‍ നീട്ടി നല്‍കി സൌദി അറേബ്യ

സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത് സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് ഇഖാമ കാലാവധി നീട്ടുന്ന നടപടി പൂര്‍ത്തിയാക്കുന്നത്. സൌദിയില്‍ നിന്നും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവരുടെ റീഎന്‍ട്രി വിസാ കാലാവധിയും എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ളവരുടെ […]

International

സൗദിയില്‍ ഹുറൂബായവര്‍ക്കും ഇഖാമ തീര്‍ന്നവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്‌

ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ […]

International

സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ റീ എന്‍ട്രി നീട്ടാന്‍ ഫീസടക്കണം; ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസം പുതുക്കി ലഭിച്ചു തുടങ്ങി

ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട് സൗദിയില്‍ നിന്നും നാട്ടില്‍ പോയി വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാനാകാത്ത വിദേശികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ സൌകര്യം ഒരുങ്ങി. തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും റീ എന്‍ട്രികള്‍ അബ്ഷീര്‍ വഴിയാണ് പുതുക്കി ലഭിക്കുക. രണ്ട് നിബന്ധനകളാണ് ഇപ്പോള്‍ റീ എന്‍ട്രി പുതുക്കി ലഭിക്കാന്‍ ഉള്ളത്: 1. ഇഖാമ കാലാവധിയുള്ളവര്‍ക്കാണ് ഇപ്പോള്‍ റീ എന്‍ട്രി നീട്ടി ലഭിക്കുക. റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന കാലയളവ് വരെ ഇഖാമക്കും കാലാവധി ഉണ്ടായിരിക്കണം. […]

International

കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍‌ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും

നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ എന്നിവയുടെ കാലാവധി ആനുകൂല്യം നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക ജവാസാത്ത് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഇതു പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ താഴെ പറയുന്ന വിഭാഗക്കാരാണ്. 1. റീ എൻട്രിയോ, എക്സിറ്റോ അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവര്‍ക്ക് […]