ഐപിഎലിൽ നിയമപരിഷ്കാരങ്ങളുമായി ഗവേണിംഗ് കമ്മറ്റി. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്കാരങ്ങളിൽ പെടുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി […]
Tag: IPL
അഹ്മദാബാദ് അല്ല, ഗുജറാത്ത്; അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്
ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്. ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ, ടീമിൻ്റെ പേര് അഹ്മദാബാദ് ഫ്രാഞ്ചൈസി എന്നാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ തിരുത്തിക്കൊണ്ടാണ് ഫ്രാഞ്ചൈസിയുടെ പ്രഖ്യാപനം. (ipl gujarat titans team) മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും ഓൾറൗണ്ടറുമായ ഹാർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ. അഫ്ഗാൻ സ്പിന്നർ ഹാർദ്ദിക് പാണ്ഡ്യ, ഇന്ത്യൻ യുവ ബാറ്റർ ശുഭ്മൻ ഗിൽ എന്നിവരെയും ഫ്രാഞ്ചൈസി സ്വന്തമാക്കി. ലക്നൗ സൂപ്പർ […]
ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോർഡ് തുക, ആമസോണും രംഗത്ത്
ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എല്‍) സംപ്രേഷണാവകാശത്തിൽ ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് തുക. നാല് വര്‍ഷത്തേക്കാണ് ഐ.പി.എല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. ഏകദേശം 45,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെക്കാണ് കരാര്‍. സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐ.പി.എല്‍ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വമ്പന്മാര്‍. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ […]
ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ
ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. (BCCI media rights IPL) മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. […]
IPL : ഗെയ്ല്‍ ലേലത്തിനില്ല, എന്നിട്ടും ആവശ്യക്കാരേറെ; ആര്‍ച്ചര്‍ ഉള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ പട്ടികയില്‍
മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ മെഗാ താരലേലത്തിനായി (IPL Mega Auction) 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ (BCCI) തയ്യാറാക്കിയിട്ടുള്ളത്. 1214 താരങ്ങളില്‍ നിന്നാണ് ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി 12,13 തിയ്യതികളില്‍ ബംഗളൂരുവിലാണ് ലേലം നടക്കുന്നത്. പ്രാഥമിക പട്ടികയില്‍ ഇല്ലാതിരുന്ന 44 താരങ്ങളെകൂടി ബിസിസിഐ പുതുക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ താല്‍പര്യപ്പെട്ടപ്പോഴാണ് ബിസിസിഐ ഈ താരങ്ങളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത്. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചര്‍, ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ തുടങ്ങിയവരാണ് ഇത്തരത്തില്‍ പട്ടികയിലിടം […]
ആരാധകർക്ക് സന്തോഷിക്കാം: ഐപിഎല്ലിന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കും
ഏറെ മാറ്റങ്ങളോടെ എത്തുന്ന ഈ സീസൺ ഐപിഎല്ലിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാരണം ഐ.പി.എൽ തന്നെ മാറ്റുമോ എന്ന ആശങ്കകൾക്കിടയിലാണ് കാണികളെ പ്രവേശിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാധ്യത. കോവിഡ് കേസുകൾ വെല്ലുവിളി ഉയർത്തിയില്ലെങ്കിൽ കാണികളുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും വരാനുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ഐ.പി.എൽ മെഗാ ലേലം രണ്ടാഴ്ചക്കുള്ളിൽ ബംഗളൂരുവിൽ നടക്കും. 1214 കളിക്കാരാണ് ഇക്കുറി […]
ഐപിഎൽ മെഗാലേലം: രജിസ്റ്റർ ചെയ്തത് ശ്രീശാന്ത് ഉൾപ്പെടെ 1214 താരങ്ങൾ
വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎൽ മെഗാലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത് ആകെ 1214 താരങ്ങൾ. വാതുവെപ്പ് കേസിലെ വിലക്ക് മാറിയെത്തിയ കേരള താരം എസ് ശ്രീശാന്തും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീശാന്ത് കഴിഞ്ഞ തവണയും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ആരും താരത്തെ ടീമിലെടുത്തില്ല. മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ്, സാം കറൻ, ക്രിസ് ഗെയിൽ, ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് തുടങ്ങിയ താരങ്ങൾ രെജിസ്റ്റർ ചെയ്തിട്ടില്ല. (ipl mega auction players) ആകെ […]
വിവോ പിന്മാറി; ഐപിഎൽ മുഖ്യ സ്പോൺസർമാരായി ടാറ്റ
ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു. (Tata […]
ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി. (ipl mumbai bcci report) വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 […]
ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്
വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്. (ipl mega auction february) രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം മത്സരങ്ങൾ നടത്താനും ആലോചനയുണ്ട്. ഗുജറാത്തിൽ അഹ്മദാബാദ്, ബറോഡ, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിൽ വച്ചോ മഹാരാഷ്ട്രയിൽ മുംബൈ, പൂനെ എന്നിവിടങ്ങളിൽ വച്ചോ […]