Cricket

പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം മാർച്ചിൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. മാർച്ചിലാണ് കൂടുതൽ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് ക്രിക്കറ്റ് ബോർഡുകൾ പോസിറ്റീവായാണ് പ്രതികരിച്ചത്. […]

Cricket

ഐപിഎല്‍; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫില്‍ കയറി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തി 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. ഈ സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാനെതിരെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 23 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ച അആര്‍ അശ്വിനും അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് നേടി. […]

Cricket Sports

ഐപിഎല്‍; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മുംബൈയ്ക്ക് വേണ്ടി മുരുകന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. രോഹിത് ശര്‍മ, ഇഷാന്‍ കിഷോര്‍, ടിം ഡേവിഡ് എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റങില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനേ ഗുജറാത്തിന് സാധിച്ചുള്ളൂ.

Cricket Sports

പ്ലേഓഫ് തേടി ഗുജറാത്ത് ടൈറ്റൻസ്; വഴിമുടക്കാന്‍ മുംബൈ

ഐപിഎൽ 15ാം സീസണില്‍ പ്ലേ-ഓഫിലെത്തുന്ന ആദ്യ ടീമാവാൻ ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സാണ് എതിരാളികൾ. ഈ സീസണില്‍ ഗുജറാത്തും മുംബൈയും ആദ്യമായി മുഖാമുഖം വരുന്ന മല്‍സരമാണിത്. ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണെങ്കില്‍, മുംബൈ അവസാന സ്ഥാനക്കാരുമാണ്. ബ്രാബണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. പഞ്ചാബിനോടേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുംബൈയ്‌ക്കെതിരേ ശക്തമായ തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവു ലക്ഷ്യമിടുന്നത്. ഈ സീസണില്‍ അവര്‍ പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കെതിരേ മാത്രമാണ്. […]

Cricket

ചെന്നൈയും പുറത്തേക്ക്; ഐപിഎല്ലില്‍ ബാംഗ്ലൂരിന് 13 റൺസ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ചെന്നൈയുടെ തോൽവി. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോൾ ചെന്നൈയുടെ പോരാട്ടം 160ൽ അവസാനിച്ചു. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും – ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഭേദപ്പെട്ട തുടക്കം ലഭിച്ച […]

Cricket Sports

ആദ്യ ജയം തേടി മുംബൈ ഇന്ന് രാജസ്ഥാനെതിരേ, ആര്‍സിബി ഗുജറാത്തിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ കളിയിൽ ഗുജറാത്ത് ടൈറ്റന്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ കളിച്ച 8 എണ്ണവും തോറ്റ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. 5 തവണ കപ്പുയർത്തിയ മുംബൈയ്ക്ക് ഈ സീസണിൽ ഒരു ജയമെങ്കിലും സ്വന്തമാക്കാൻ കഴിയുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നാണക്കേടിന്റെ പടുകുഴിയിൽ വീണ മുംബൈ, ഇന്നും തോൽക്കുകയാണെങ്കിൽ നായകൻ ഉൾപ്പെടെ പല പ്രമുഖർ ടീമിന് പുറത്താകും എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് […]

Cricket

‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ […]

Cricket

സഞ്ജുവിന് അർധ സെഞ്ച്വറി; കൂറ്റൻ സ്‌കോറുമായി രാജസ്ഥാൻ; ഹൈദരാബാദിന് വിജയലക്ഷ്യം 211 റൺസ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 211 റൺസ് വിജയലക്ഷം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ മലയാളി താരങ്ങളായ ക്യാപ്റ്റൻ സഞ്ജു സാംസന്റെയും ദേവദത്ത് പടിക്കലിന്റെയും മികവിലാണ് കുറ്റൻ സ്കോറിലേക്ക് എത്തിയത്. അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹൈദരാബാദ് 3.1ഓവറിൽ 7/ 2 എന്ന നിലയിലാണ്.പ്രസിദ്ധ് കൃഷ്ണയ്ക്കാണ് രണ്ട് വിക്കറ്റ്. 27 പന്തില്‍ 55 […]

Cricket

ഐപിഎൽ: അരങ്ങേറ്റക്കാർ ഇന്ന് നേർക്കുനേർ

ഐപിഎലിൽ ഇന്ന് നവാഗതരുടെ പോരാട്ടം. ഈ സീസണിൽ രൂപീകരിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിലാണ് ഇന്നത്തെ മത്സരം. രാത്രി 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം നടക്കും. മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരം ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്ത് ക്യാപിറ്റൽസിനെ നയിക്കുക. റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ, ഡേവിഡ് മില്ലർ, മുഹമ്മദ് ഷമി, റഹ്മാനുള്ള ഗുർബാസ്, മാത്യു വെയ്ഡ്, വിജയ് ശങ്കർ തുടങ്ങിയ മികച്ച താരങ്ങൾ ഗുജറാത്ത് ജഴ്സിയിൽ അണിനിരക്കും. മുൻ ഇന്ത്യൻ താരം […]

Football

ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം; വിദേശ താരങ്ങള്‍ എത്താന്‍ വൈകും

ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ […]