ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 14ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു. പഞ്ചാബ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹൈദരാബാദിനായി രാഹുൽ ത്രിപാഠി അർദ്ധ സെഞ്ച്വറി. 48 പന്തിൽ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ […]
Tag: IPL
ഐപിഎലിൽ ഇന്ന് ആർസിബി ലക്നൗവിനെതിരെ
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ലക്നൗ മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച ആർസിബി പട്ടികയിൽ ഏഴാമതുമാണ്. (ipl rcb lsg preview) ഒരു കളി ജയിച്ചെങ്കിലും ആർസിബി അത്ര ഭദ്രമായ നിലയിലല്ല. അനുജ് റാവത്ത്, ഗ്ലെൻ മാക്സ്‌വൽ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്‌മദ് എന്നിവരടങ്ങുന്ന മധ്യനിര കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂർണമായ […]
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്തയും ബാംഗ്ലൂരും നേർക്കുനേർ
ഇന്ത്യൻ പ്രീമിയർ ലീഗിലെ 9-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഇന്ന് ഏറ്റുമുട്ടും. സീസണിലെ ആദ്യ ജയം തേടി കെകെആർ ക്യാപ്റ്റൻ നിതീഷ് റാണ ഇറങ്ങുമ്പോൾ രണ്ടാം മത്സരത്തിലും മികച്ച ഫോം നിലനിർത്താനാണ് ഫാഫ് ഡുപ്ലെസിയുടെ ബാംഗ്ലൂർ ലക്ഷ്യമിടുന്നത്. രാത്രി 7.30 ന് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് മത്സരം. തോൽവിയോടെയാണ് കെകെആർ സീസൺ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരായ 7 റൺസിന് ടീം പരാജയപ്പെട്ടു. തോൽവിയിൽ നിന്ന് കരകയറി […]
വിജയക്കുതിപ്പ് തുടരാൻ രാജസ്ഥാൻ റോയൽസ്; ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ
ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് സഞ്ജുവും ടീമും ഇന്ന് ഇറങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 റൺസിന് പരാജയപ്പെടുത്തിയ പഞ്ചാബും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാത്രി 7.30 ഗുവാഹത്തി ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ റോയൽസ് വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്. ടീമിന്റെ ഉജ്ജ്വല ഫോമിന്റെ തെളിവായിരുന്നു കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ […]
സായ് സുദർശൻ്റെ ഫിഫ്റ്റി; കില്ലർ മില്ലറിൻ്റെ ക്ലിനിക്കൽ ഫിനിഷ്; ഗുജറാത്തിന് തുടർച്ചയായ രണ്ടാം ജയം
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി മുന്നോട്ടുവച്ച 163 റൺസ് വിജലയക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. സായ് സുദർശൻ (48 പന്തിൽ 62 നോട്ടൗട്ട്) ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് മില്ലറിൻ്റെ തകർപ്പൻ ഫിനിഷിംഗ് ആണ് (16 പന്തിൽ 31 നോട്ടൗട്ട്) ഗുജറാത്തിൻ്റെ ജയം അനായാസമാക്കിയത്. ഡൽഹിക്കായി ആൻറിച് നോർക്കിയ രണ്ട് വിക്കറ്റ് വീഴ്ത്തി. വൃദ്ധിമാൻ സാഹ (14), ശുഭ്മൻ ഗിൽ (14) എന്നിവരെ തുടക്കത്തിൽ തന്നെ […]
ഐപിഎൽ: ആദ്യ ജയത്തിനായി ഡൽഹി ഇന്നിറങ്ങും; എതിരാളികൾ ഗുജറാത്ത്
ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഡൽഹി ക്യാപിറ്റൽസിൻ്റെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ് മത്സരം. ആദ്യ കളിയിൽ ഡൽഹി ലക്നൗവിനെതിരെ പരാജയപ്പെട്ടപ്പോൾ ഗുജറാത്ത് ചെന്നൈയെ വീഴ്ത്തിയിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഋഷഭ് പന്ത് ടീമിനെ പ്രചോദിപ്പിക്കാനായി ഡഗൗട്ടിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. കെയിൻ വില്ല്യംസൺ പരുക്കേറ്റ് പുറത്തായെങ്കിലും ഡേവിഡ് മില്ലർ തിരികെയെത്തിയത് ഗുജറാത്തിൻ്റെ കരുത്ത് വർധിച്ചിട്ടുണ്ട്. വില്ല്യംസണു പകരം മില്ലർ എത്തുമെന്നതിനപ്പുറം ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. വിജയ് ശങ്കർ നിരാശപ്പെടുത്തുകയാണെങ്കിലും […]
മൊയീൻ അലിയുടെ മാജിക് സ്പെൽ; സ്വന്തം തട്ടകത്തിൽ ചെന്നൈയ്ക്ക് ആവേശ ജയം
ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 12 റൺസിനാണ് ചെന്നൈയുടെ ജയം. ചെന്നൈ മുന്നോട്ടുവച്ച 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസ് നേടാനേ സാധിച്ചുള്ളൂ. 22 പന്തിൽ 53 റൺസ് നേടിയ കെയിൽ മയേഴ്സ് ആണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 4 വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ കളി നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ മയേഴ്സ് ലക്നൗവിന് തകർപ്പൻ തുടക്കമാണ് […]
ഐപിഎൽ: രണ്ടാം ജയം തേടി ലക്നൗ; ആദ്യ ജയത്തിനായി ചെന്നൈ
ഐപിഎലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ജയത്തോടെ തുടങ്ങിയ ലക്നൗ ജയം തുടരാൻ ഇറങ്ങുമ്പോൾ ആദ്യ കളിയിൽ പരാജയപ്പെട്ട ചെന്നൈ വിജയവഴിയിലെത്താനാണ് ഇറങ്ങുന്നത്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണ് ചെന്നൈയിലേത്. ചെന്നൈ സൂപ്പർ കിംഗ്സിൽ രവീന്ദ്ര ജഡേജ, മിച്ചൽ സാൻ്റ്നർ എന്നീ ക്വാളിറ്റി സ്പിന്നർമാരുണ്ട്. സ്പിൻ ആനുകൂല്യം കണക്കിലെടുത്ത് പ്രശാന്ത് സോളങ്കി എന്ന ലെഗ് സ്പിന്നർക്ക് ഈ മത്സരത്തിൽ കളിക്കാൻ […]
രജപക്സയ്ക്ക് ഫിഫ്റ്റി; ശ്രദ്ധേയ സംഭാവനകളുമായി മറ്റ് താരങ്ങൾ; പഞ്ചാബിന് മികച്ച സ്കോർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 191 റൺസ് നേടി. 32 പന്തിൽ 50 റൺസ് നേടിയ ഭാനുക രജപക്സയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ (29 പന്തിൽ 40) ഉൾപ്പെടെ മറ്റ് ബാറ്റർമാരും പഞ്ചാബിനായി തിളങ്ങി. കൊൽക്കത്തയ്ക്കായി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രഭ്സിമ്രാൻ സിംഗ് (12 പന്തിൽ 23) നൽകിയ തകർപ്പൻ തുടക്കം പിന്നീട് […]
ഐപിഎൽ ഇന്ന് മുതൽ; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും
ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഗുജറാത്ത് ജയൻ്റ്സിൽ ഡേവിഡ് മില്ലർ ഈ കളി കളിക്കില്ല. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഏപ്രിൽ 28 വരെയും ടീമിലുണ്ടാവില്ല. ഇരു താരങ്ങളും രാജ്യാന്തര മത്സരങ്ങളിൽ തിരക്കിലാണ്. കഴിഞ്ഞ സീസണിൽ അസ്ഥിരമായിക്കിടന്ന […]