മാറി മറിഞ്ഞ ലീഡ് നില. ഒരു ടീമിനല്ലാതെ മറ്റെല്ലാ ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്ന ടൂര്‍ണമെന്‍റ്. ഒടുവില്‍ അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ് വീണ്ടും ഐ.പി.എല്‍ ചാമ്പ്യന്മാരായി. കണക്കാണല്ലോ എല്ലാം. ഈ കണക്കുകളാണ് ഒരേ സമയം നായകന്മാരെയും പ്രതി നായകന്മാരെയും സൃഷ്ടിക്കുന്നത്. അത്തരം നായക പ്രതിനായക സങ്കല്‍പ്പ സൃഷ്ടികള്‍ ഇത്തവണത്തെ കണക്കുകളിലും ഐ.പി.എല്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇതേ കണക്കുകള്‍ തന്നെയാണ് 2020 ഐ.പി.എല്ലിനെ ഒരു ഫാന്‍റസി ലീഗെന്നോണം ത്രില്ലിങ് ആക്കിയതും. നമുക്ക് […]
Tag: IPL 2020
ഐ.പി.എല്‍; കലാശപ്പോരില്‍ കന്നിക്കീരിടം തേടി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും
ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കും. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി കാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപ്പാറും എന്ന് സംശയമില്ല. കണക്കിലും കരുത്തിലും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഒരുപടി മുന്‍പില്‍. ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്. ആദ്യ […]
ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍
ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്. ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് കോഹ്‌ലിപ്പട തോറ്റത്. തോല്‍വിയോടെ ബാംഗ്ലൂര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കെയ്ന്‍ വില്യംസണ്‍ എന്ന ഒറ്റയാള്‍ പട്ടാളത്തിലൂടെയാണ് സണ്‍റൈസ് കൈപിടിയിലാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മൂന്ന് മുൻ നിര വിക്കറ്റുകൾ […]
രാജകീയം മുംബെെ: ഡല്‍ഹിയെ തകര്‍ത്ത് ഐ.പി.എല്‍ ഫെെനലില്‍
ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം. ജയത്തോടെ ഈ സീസണിലെ ഐപിഎല്‍ ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു മുംബെെ. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുന്നതിനിടെ പാതിവഴിയില്‍ ഡൽഹിപ്പട വീണു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇരുന്നൂറ് റൺസെടുത്ത മുംബെെക്കുള്ള ഡല്‍ഹിയുടെ മറുപടി 148 റൺസിൽ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബെെക്കായി പുറത്താകാതെ അടിച്ചു തകർത്ത ഇഷാൻ കിഷനും (30 പന്തിൽ 55 റൺസ്) സൂര്യകുമാർ യാദവും (38 പന്തിൽ […]
അവസാന മത്സരത്തിൽ ചെന്നൈ; തോൽവിയോടെ പഞ്ചാബും പുറത്ത്
അവസാന മത്സരത്തിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്തെറിഞ്ഞ് ആധികാരിക വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. 154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സീസണിലെ അവസാന മത്സരത്തിൽ നേടിയത്. തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു. ചെന്നൈ നേരത്തെ തന്നെ പുറത്തായിരുന്നു. ഗെയ്ക്വാദും ഡുപ്ലെസിയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ചെന്നൈ വിജയം എളുപ്പമാക്കിയത്. 48 റൺസ് നേടി ഡുപ്ലെസി പുറത്തായെങ്കിലും പിന്നീട് വന്ന റായിഡു ഗെയ്ക്വാദിനൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ […]
തകര്‍ത്ത് സ്റ്റോക്‌സും സഞ്ജുവും; പഞ്ചാബിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടി. ബെന്‍ സ്‌റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാന്റെ വിജയം. 50 റണ്‍സെടുത്ത സ്‌റ്റോക്‌സും 48 റണ്‍സെടുത്ത സഞ്ജുവും രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്റ്റോക്‌സിനെ […]
IPL 2020 | എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയോ? ക്രീസില്‍ കോഹ്ലിയെ തറപ്പിച്ചു നോക്കുന്ന സൂര്യകുമാര്‍ യാദവ്
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് എന്ന പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും സൂര്യകുമാര്‍ തഴയപ്പെട്ടു. എന്തുകൊണ്ട്? ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം. 43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. സെലക്ടര്‍മാര്‍ക്ക് ബാറ്റിങ്ങിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യകുമാര്‍. പത്ത് ഫോറും മൂന്ന് സിക്സുമാണ് മുംബൈ താരം അടിച്ചു കൂട്ടിയത്. […]
ഐ.പി.എല്‍; ബാംഗ്ലൂരിനെ അനായാസം തകര്‍ത്ത് ചെന്നൈ
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ്, അമ്പാട്ടി റായുഡു, ഡുപ്ലെസി തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് 51 പന്തുകളില്‍ നിന്നും പുറത്താവാതെ 65 റണ്‍സ് നേടി തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ […]
ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമോ ? ജയവും തോല്‍വിയും തീരുമാനിക്കുന്നത് ഫാന്‍റസി ആപ്പുകളോ ?
ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമാണോ ? വിജയവും തോല്‍വിയും അങ്ങനെയെല്ലാം ? ഒരു പ്രമുഖ സ്പോര്‍ട്സ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ ആകെ വോട്ട് ചെയ്തതില്‍ 36 ശതമാനം പേരും ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുണ്ടെന്ന് വിശ്വസിക്കുന്നു. വാതുവെപ്പും കോഴവിവാദവും അന്യമല്ലാത്ത ക്രിക്കറ്റില്‍ ഇത്തരം സംശയം ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന നിരവധി വസ്തുതകള്‍ ഐ.പി.എല്ലിന്റെ പിന്നാമ്പുറത്ത് നടക്കുന്നുവെന്നത് വസ്തുതയാണ്. ഓപ്പോ കയ്യൊഴിഞ്ഞ ഐ.പി.എല്ലിനെ ഈ വര്‍ഷം താങ്ങി നിര്‍ത്തിയത് […]
ഉത്തപ്പയും സ്മിത്തും തകര്‍ത്തു; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 177 റണ്‍സ് നേടി. ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. ബെന്‍ സ്റ്റോക്‌സിനൊപ്പം റോബിന്‍ ഉത്തപ്പ ക്രീസിലെത്തുകയായിരുന്നു. ഓപ്പണര്‍ റോള്‍ തനിക്ക് […]