വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണക്കേസിൽ പുനരന്വേഷണം വേണമെന്ന ഹരജിയിൽ വിധി ഇന്ന്. ബാലഭാസ്കറിന്റെ അച്ഛൻ കെ.സി ഉണ്ണിയുടെ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ബാലഭാസ്കറിന്റെ ഫോണുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. അപകടത്തിന് ശേഷം ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന് തമ്പി പോലീസില്‍ നിന്ന് ഏറ്റു വാങ്ങിയ ഫോണ്‍ പിന്നീട് ഡി.ആര്.ഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് സി.ബി.ഐ പരിശോധിച്ചില്ലെന്ന് ഹര്‍ജി ആരോപിക്കുന്നു. […]