ഖത്തറില്‍ പുതുതായി 830 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 17972 ആയി. പുതിയ രോഗികളില്‍ മിക്കവരും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതെ സമയം അസുഖം ഭേദമാകുന്നവരുടെ എണ്ണം രണ്ടായിരം കടന്നു.146 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം ഭേദമായത്. 3201 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധനകള്‍ പൂര്‍ത്തിയാക്കിയത് ഇതോടെ ആകെ രോഗപരിശോധന പൂര്‍ത്തിയാക്കിയവരുടെ എണ്ണം 1,12,963 ആയി ഉയര്‍ന്നു
Tag: International
വിപണി തുറന്നാല്‍ കൂടുതല്‍ മരണങ്ങളുണ്ടാകുമെന്ന് സമ്മതിച്ച് ട്രംപ്, എന്തുവന്നാലും മാസ്‌ക് ധരിക്കില്ല
അമേരിക്കക്ക് വിപണി തുറക്കാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന് പറഞ്ഞ ട്രംപ് മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശനത്തിനിടെ പോലും മാസ്‌ക് ധരിക്കാന്‍ തയ്യാറിയില്ല… വിപണി തുറന്നാല്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന് തുറന്നു സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാസ്‌ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കവേയായിരുന്നു ട്രംപ് ഇക്കാര്യം സമ്മതിച്ചത്. മാസ്‌ക് നിര്‍മ്മാണഫാക്ടറിയില്‍ വെച്ചുപോലും മാസ്‌ക് ധരിക്കാന്‍ ട്രംപ് തയ്യാറായുമില്ല. വിപണി തുറക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലേ എന്ന് അരിസോണയിലെ മാസ്‌ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു. ‘ഉണ്ടാകും, ചിലര്‍ മരിക്കാനും […]
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിറുത്തി
എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാരേഖകള്‍ പുതുക്കി നല്‍കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. സൗദിയിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിറുത്തിവെച്ചു. ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിലേക്ക് കൂട്ടത്തോടെ എത്തിയതോടെ സൗദി അതോറിറ്റി ഇടപെട്ട് സേവനങ്ങള്‍ നിറുത്തിവെക്കാന്‍ ആവശ്യപ്പെടുകായിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാരേഖകള്‍ പുതുക്കി നല്‍കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
ഷാര്‍ജയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത് ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത്. എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം കമ്പനിയിലെ സീനിയർ ടെക്നീഷനാണ്. ഏപ്രിൽ 18 മുതൽ ചികിത്സയിലായിരുന്നു.
കോവിഡ് പ്രതിരോധം; ന്യൂജേഴ്‌സിയില്‍ ഈ അധ്യയനവര്‍ഷം സ്‌കൂളുകള്‍ അടച്ചിടും
കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് അമേരിക്കയിലെ ന്യൂജഴ്സി. 7,910 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. 1.4 ദശലക്ഷം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നത് തുടരും. “ഞങ്ങളുടെ കുട്ടികളുടെയും ഞങ്ങളുടെ അദ്ധ്യാപകരുടെയും അവരുടെ […]
കൊറോണ വൈറസിന് വാക്സിന്‍ കണ്ടുപിടിക്കാതെ പോയേക്കാം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു ഡങ്ക്യു, എച്ച.ഐ.വി തുടങ്ങിയ വൈറസുകളെപ്പോലെ കോവിഡിനും വാക്സിന്‍ കണ്ടുപിടിക്കാതെ പോയേക്കാമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഓക്സ്ഫോര്‍ഡില്‍ വികസിപ്പിച്ചുവരുന്ന വാക്സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രഫസര്‍ കൂടിയായ […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 2300ലധികം പേര്‍
ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കോവിഡ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തി 57,000വും രോഗബാധിതരുടെ എണ്ണം 37 ലക്ഷവും കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു. ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കോവിഡ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും ഇന്നലെ കുറഞ്ഞിരുന്നു. […]
ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു; മിക്ക രാജ്യങ്ങളും ലോക്ഡൗണ്‍ ഇളവുകളിലേക്ക്
കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. അമേരിക്കയിലെ ആകെ മരണസംഖ്യ 70,000നോട് അടുക്കുകയാണ്. ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനവും മരണനിരക്കും കുറയുകയാണ്. മിക്ക രാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. 252,000 ത്തിലധികം പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. പക്ഷേ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കുറയുകയാണ്. അമേരിക്കയില്‍ 1,015 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കഴിഞ്ഞ ഒരു […]
ഖത്തറില്‍ ബാച്ചിലര്‍ കേന്ദ്രങ്ങളിലെ തൊഴിലാളികളെ പരിമിതപ്പെടുത്തിയ നിമയം കര്‍ശനമാക്കി
നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി ഖത്തറില്‍ കുടുംബപാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍ കേന്ദ്രങ്ങളില്‍ അഞ്ചിലധികം തൊഴിലാളികള്‍ താമസിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.
സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം
ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. സൗദിയില്‍ കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് സ്വീകരിക്കാവുന്ന നടപടികള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം. ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.