Kerala

കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികൾക്ക് രാജ്യാന്തര ബന്ധമെന്ന് അന്വേഷണ സംഘം

കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് അന്വേഷണ സംഘം ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികൾ കേരളത്തിലേക്ക് കൂടുതൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകാൻ ഉണ്ടെന്നും, അവരെ പിടികൂടാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കസ്റ്റംസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമെന്നും എക്‌സൈസ് സംഘത്തെ അറിയിച്ചു. അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. ശങ്കറിനെ സസ്‌പെൻഡ് ചെയ്തു. നടപടിയുടെ […]