സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി. ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്ര പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്‌നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. […]
Tag: intelligence report
ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത. ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഡൽഹി അതിർത്തികളിൽ ജാഗ്രത ശക്തമാക്കി. ബസുകള്‍, കാറുകള്‍, ടാക്സികള്‍ അടക്കമുള്ളവയില്‍ ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കി. ആശുപത്രികളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ എല്ലാം നിരീക്ഷണം കര്‍ശനമാക്കി. ജമ്മു കശ്മീരിന്‍റെ […]