Kerala

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ; ഐഎൻഎസ് വിക്രാന്ത് നാളെ രാജ്യത്തിന് സമർപ്പിക്കും

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതോടെ വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടം കൊച്ചി ഷിപ്യാഡിന് സ്വന്തം. 262 മീറ്റർ നീളം 59 മീറ്റർ ഉയരം 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രണ്ട് ഫുട്‌ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിൻറെ ഫ്‌ലൈറ്റ് ഡെക്കിന്. നിർമാണത്തിനായി […]

Kerala

ലുലുവിന്റെ ഒരു നിലയുടെ വലിപ്പം; 196 ഓഫിസർമാർക്കും 1,449 നാവികർക്കും താമസിക്കാം, ആരെയും അമ്പരിക്കും ഐഎൻഎസ് വിക്രാന്ത്

TwitterWhatsAppMore കൊച്ചിയിൽ നിന്ന് ഇന്ത്യ ഏറ്റുവാങ്ങിയ ഐഎൻഎസ് വിക്രാന്ത് അതിൻറെ ഔദ്യോഗിക ദൗത്യം തുടങ്ങുകയാണ്. 1999ൽ തുടങ്ങിയ നിർമാണവും എട്ടുവർഷം നീണ്ട ജലപരീക്ഷണങ്ങളും കഴിഞ്ഞ് ഈ അതുല്യ വിമാന വാഹിനി സർവസജ്ജമായിക്കഴിഞ്ഞു. കൊച്ചി ഷിപ്പ് യാർഡിനും കേരളത്തിനും എക്കാലത്തേക്കും ഓർമിക്കാനുള്ളതാണ് ഈ സാങ്കേതിക മികവ്.\ ഒരു മിഗ് 29 കെ വിമാനത്തിന്റെ നീളം എത്രയെന്ന് അറിയുമോ? പതിനേഴേകാൽ മീറ്ററിലേറേയാണ്. കുത്തനെ പറക്കുമ്പോൾ നോക്കിയാൽ ഒരു ആറു നില കെട്ടിടത്തിന്റെ ഉയരം വരും. അത്തരം 26 വിമാനങ്ങൾ ഒന്നിച്ച് […]

National

രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി; ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി

ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത് 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എ .കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു തുടക്കമിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസങ്ങളുണ്ടായി. ഗത്തില്‍ നീങ്ങാനും കടലിലെ […]

National

ഐഎൻഎസ് വിക്രാന്ത് തട്ടിപ്പ്; ബിജെപി നേതാവിനും മകനുമെതിരെ കേസ്

മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് രൂക്ഷം. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി നേതാവിനും മകനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. കിരിത് സോമയ്യയ്ക്കും മകൻ നീലിനുമെതിരെയാണ് കേസ്. ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 2013-14ൽ കിരിത് സോമയ്യയുടെ നേതൃത്വത്തിൽ ഐഎൻഎസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിന് പൊതുജനങ്ങളിൽ നിന്ന് രൂപ സമാഹരിച്ചു. ഈ തുക രാജ്ഭവനിൽ […]

Kerala

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശം

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം […]

India National

ഐഎന്‍എസ് വിക്രാന്തിന്‍റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയകരം. കപ്പല്‍ അടുത്തവര്‍ഷം ആഗസ്റ്റോടെ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഐഎന്‍എസ് വിക്രാന്ത് ആദ്യഘട്ട സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് പ്രതിരോധ മേഖലയ്ക്ക് പുത്തനുണര്‍വാണ് ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഐഎന്‍എസ് വിക്രാന്ത് സമുദ്രപരീക്ഷണത്തിനായി പുറപ്പെട്ടത്. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരം താണ്ടി കപ്പല്‍ തിരികെയെത്തിയതോടെ കൊച്ചി കപ്പല്‍ശാലയ്ക്കും ഇത് അഭിമാന നേട്ടം. കൊച്ചി കപ്പൽശാല അധികൃതരുടെയും നാവികസേനയുടെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും […]