ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി. ഇന്നസെന്റ് എങ്ങനെയാണ് തനിക്ക് ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമെല്ലാമായി മാറിയതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്. ഇന്നസെന്റ് ഇനി ഇല്ല.. ഏതൊരു വിയോഗത്തെക്കുറിച്ച് ഓർക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യൻ നമ്മളിൽ ആഴത്തിൽ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോൾ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും […]
Tag: innocent passed away
ചോറു വിളമ്പുമ്പോള്‍, ഫോണ്‍ ചെയ്യുമ്പോള്‍, ഒരുങ്ങുമ്പോള്‍, പടികള്‍ ചാടിയിറങ്ങുമ്പോള്‍….; ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കാത്ത ദിവസമുണ്ടോ?
ഏതെങ്കിലും ഒന്നിനെ കളിയാക്കിയും വേദനിപ്പിച്ചും പുച്ഛിച്ചുമല്ല ചിരിയുണ്ടാക്കേണ്ടതെന്ന സൂക്ഷ്മത എല്ലാവരിലേക്കും എത്തുന്നതിന് മുന്‍പ് തന്നെ മലയാളിയ്ക്ക് ധാരാളം ‘നല്ല തമാശകള്‍’ സമ്മാനിച്ച പ്രതിഭയാണ് ഇന്നസെന്റ്. നര്‍മ്മത്തിനായി ശരീരത്തിന്റെ സകല സാധ്യതകളും ഇന്നസെന്റ് പ്രയോജനപ്പെടുത്തുമ്പോള്‍ അത് മലയാളി ജീവിതത്തിന്റെ സമസ്തമേഖകളേയും സ്പര്‍ശിക്കുന്നതാകുമ്പോള്‍, അത് അവരവരെ തന്നെ നോക്കിയുള്ളതാകുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ പൊട്ടിച്ചിരിച്ചുപോകുന്നു. ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും മലയാളി ഇന്നസെന്റിന്റെ ഡയലോഗുകള്‍ എടുത്ത് പ്രയോഗിക്കുന്നു. ഇന്നസെന്റിന്റെ ശബ്ദവും ശരീര ചലനങ്ങളും മനസില്‍ കാണുന്നു. ജീവിതത്തെക്കുറിച്ച് ആ നര്‍മങ്ങള്‍ പറയുന്ന തത്വചിന്തകളെ […]
‘ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും വിശ്വസിക്കുന്നില്ല’; സലിംകുമാര്‍
കല്യാണരാമന്‍, തുറുപ്പുഗുലാന്‍, കഥ പറയുമ്പോള്‍, മേരിക്കുണ്ടൊരു കുഞ്ഞാട് മുല്ല, ഡ്രൈവിങ് ലൈസന്‍സ്, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് നടന്‍ ഇന്നസെന്റും സലിംകുമാറും. ഹാസ്യകഥാപാത്രങ്ങളായും അഭ്രപാളികളില്‍ പ്രേക്ഷകരുടെ കണ്ണ് നനയിച്ചും വേഷപ്പകര്‍ച്ചകള്‍ പകര്‍ന്നാടിയ ഇന്നസെന്റിന്റെ ഓര്‍മകള്‍ പങ്കുവക്കുകയാണ് സലിംകുമാര്‍. ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് സലിം കുമാര്‍ കുറിച്ചത്. നമുക്കാര്‍ക്കും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിന് പോയതാണ് അദ്ദേഹമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വികാരഭരിതമായ കുറിപ്പില്‍ സലിംകുമാര്‍ […]
നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തി; ഒടുവിൽ വിടവാങ്ങിയതും ഒരേ ദിവസം തന്നെ
നിരവധി മലയാള സിനിമകളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരീ യോഗം ഇങ്ങനെ നീളുന്നു. ( innocent sukumari movies ) കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന ചിത്രങ്ങളിലെ രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ആകാശ ഗംഗയിലെ ഭയപ്പെടുത്തലുകളിൽ നിന്ന് പ്രേക്ഷകർക്ക് അൽപം ആശ്വാസം നൽകിയത് മുത്തശ്ശിയായി സുകുമാരിയും മകനായി ഇന്നസെന്റും എത്തിയ […]
അഭിനയത്തില്‍ ജീവിച്ച നടന്‍, ജീവിതത്തില്‍ അഭിനയിക്കാത്ത മനുഷ്യന്‍; ഇന്നസെന്റിനെ കണ്ണീരോടെ സ്മരിച്ച് സിനിമാ ലോകം
കെപിഎസി ലളിതയ്ക്കും നെടുമുടി വേണുവിനും പിന്നാലെ ഇന്നസെന്റും യാത്രപറഞ്ഞുപോകുമ്പോള്‍ മലയാള സിനിമയില്‍ ലെജന്റ്‌സ് അവശേഷിപ്പിച്ചുപോകുന്ന വിടവ് വലുതാകുകയാണ്. മലയാള സിനിമയുടെ ഹാസ്യത്തിന്റെ മുഖവും താരസംഘടനയുടെ നേതാവുമാണ് വിടപറഞ്ഞിരിക്കുന്നത്. മലയാള സിനിമാ മേഖലയുടെ മുഖമുദ്രയെന്ന് മറ്റ് സിനിമാ രംഗങ്ങള്‍ അടയാളപ്പെടുത്തുന്ന സ്വാഭാവികമായ അഭിനയ രീതിയുടെ തമ്പുരാന്‍ കൂടിയായിരുന്നു ഇന്നസെന്റ്. ഹാസ്യം മാത്രമല്ല തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്തുകടന്ന് ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് തന്നെ തന്നെ വിട്ടുകൊടുക്കാനും ഇന്നസെന്റ് മടിച്ചിട്ടില്ല. എക്കാലവും ഓര്‍ത്ത് വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ ഭൂമിയില്‍ അവശേഷിപ്പിച്ച് […]
ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ
സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഇന്നത്തെ ഇന്നസെന്റിലേക്ക് എത്താനുള്ള ദൂരം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റിലെ നടനെ പലരും തിരിച്ചറിഞ്ഞത്. എന്നാൽ 1972 ൽ സിനിമാ ലോകത്ത് എത്തിയ വ്യക്തിയാണ് ഇന്നസെന്റ്. നീണ്ട 13 വർഷമാണ് നല്ലൊരു വേഷം കിട്ടാൻ ഇന്നസെന്റ് ക്ഷമയോടെ കാത്തിരുന്നത്. ( innocent first salary ) നടനാകാനുള്ള ആഗ്രഹം ഇന്നസെന്റ് ആദ്യം പറഞ്ഞത് സ്വന്തം അച്ഛനോടായിരുന്നു. സ്‌കൂൾ […]