India Kerala

മുന്നാക്ക സംവരണത്തില്‍ എല്‍.ഡി.എഫിലും ഭിന്നത: എതിര്‍പ്പുമായി ഐ.എന്‍.എല്‍

മുന്നാക്ക സംവരണത്തിനെതിരെ എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍. മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും യോജിക്കാനാവില്ലെന്നും ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് വ്യക്തമാക്കി. ഭരണഘടനാനുസൃതമായ സംവരണം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. എതിർപ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ഇതിലൊരു പ്രശ്നമുള്ളത് കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ട ചില നിലപാടുകളുണ്ട്. എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നൊക്കെ പരിശോധിക്കേണ്ടതാണ്. അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്ദുല്‍ […]