Kerala

സംസ്ഥാന സർക്കാറിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം; ആശങ്കയകറ്റാൻ ജനകീയ ചർച്ച വേണമെന്ന് ഐ.എൻ.എൽ.

സംസ്ഥാന സർക്കാറിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം, ആശങ്കയകറ്റാൻ ജനകീയ ചർച്ച വേണമെന്ന് എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, കാസിം ഇരിക്കൂർ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സമൂഹത്തിൽ ആശങ്കയുണ്ടായിട്ടുണ്ടെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. ലിംഗസമത്വത്തിന്റെ ഊന്നൽ വേഷത്തിലോ ഇരിപ്പിടത്തിലോയല്ലെന്നും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. പല അഭിപ്രായങ്ങൾ ഉയർന്നുവരുമ്പോൾ അഭിപ്രായ സമന്വയം ഉണ്ടാകണം. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി തന്നെ ചർച്ച ചെയ്‌ത്‌ പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. […]

Kerala

കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി; ബുധനാഴ്ച തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം

ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. […]