സംരംഭക വര്‍ഷം പദ്ധതിയില്‍ ചരിത്രം തീര്‍ത്ത് എറണാകുളം ജില്ല. പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറി. വ്യവസായ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. 10010 യൂണിറ്റുകള്‍ ജില്ലയില്‍ പുതുതായി നിലവില്‍ വന്നു. ഇതിലൂടെ 856 കോടി രൂപയുടെ നിക്ഷേപവും 24403 തൊഴിലവസരങ്ങളും ഉണ്ടായി. സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് 8 മാസവും 6 ദിവസവും മാത്രം പിന്നിടുമ്പോള്‍ കേരളത്തില്‍ 98834 സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചെന്ന് വ്യവസായ മന്ത്രി പറഞ്ഞു. […]
Tag: INDUSTRIAL PRODUCTION
വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പി രാജീവ്
കേരളത്തില്‍ വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രേഡ് യൂണിയനുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികളല്ലെന്നും മിന്നല്‍ പണിമുടക്ക് പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ പാര്‍ക്കുകളില്‍ ഏകീകൃത ഭൂനയം ഉടന്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും ഒരു വ്യവസായ പാര്‍ക്ക് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായങ്ങള്‍ക്ക് അതിവേഗ ലൈസന്‍സ് നല്‍കുന്ന ഏകജാലക സംവിധാനം പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കിറ്റെക്‌സ് കമ്പനിയും സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ കേരളത്തിലെ വ്യവസായം അവസാനിപ്പിക്കുന്നെന്നും സംസ്ഥാനത്ത് വ്യവസായ അനുകൂലമായ […]