ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം രാഷ്ട്രീയ ഏകതാ ദിവസമായ് ആഘോഷിക്കും. ഗുജറാത്തിലെ കോവാഡിയയിൽ ദേശീയതല പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. ബനസ്കന്ത ജില്ലയിലെ അംബാജി പട്ടണത്തിലെ ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് ഇന്ന് ഇവിടെ അവതരിപ്പിയ്ക്കും. പാർലമെന്റിലെ പട്ടേലിന്റെ ഛായാ ചിത്രത്തിൽ സ്പീക്കറുടെ നേത്യത്വത്തിൽ കേന്ദ്രമന്ത്രിമാർ അടമ്മമുള്ളവർ പുഷ്പാർച്ചന നടത്തും.
Tag: Indira Gandhi
‘നിൻ്റെ മുത്തശ്ശിയാണ് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത്’: രാഹുൽ ഗാന്ധിയോട് ബിജെപി
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ […]
അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഞാന്‍ കരുതുന്നത് ആ തീരുമാനം തെറ്റായിരുന്നു എന്നാണ്. തികച്ചും തെറ്റായ തീരുമാനം. എന്‍റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് […]
പിറന്നാള്‍ ദിനം ഇന്ദിരാ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍
പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് എം.പി രാഹുൽ ഗാന്ധി. അപൂർവ ചിത്രങ്ങൾ സഹിതമാണ് ഇന്ദിരാ ഗാന്ധിയുടെ പിറന്നാൾ ദിന സന്ദേശം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന്. 1917 നവംബർ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ ഗാന്ധി ജനിക്കുന്നത്. 1966ൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കുപ്രസിദ്ധയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന […]