Kerala

ജനശതാബ്ധി ഉള്‍പ്പെടെ കേരളത്തിലോടുന്ന ട്രയിനുകള്‍ സര്‍വീസ് തുടരുമെന്ന് റെയില്‍വേ

ജനശതാബ്ധി ഉള്‍പ്പെടെ കേരളത്തിലോടുന്ന ട്രയിനുകള്‍ സര്‍വീസ് തുടരുമെന്ന് റെയില്‍വേ. ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞിരുന്നു. തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം -എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുമാണ് യാത്രക്കാരുടെ കുറവിന്‍റെ പേരില്‍ നിര്‍ത്താലാക്കാനുള്ള നീക്കം നടന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം 25 ശതമാനത്തില്‍ കുറവായിരുന്നു. ഇക്കാരണത്താലാണ് […]

Kerala

ട്രെയിനുകൾ നിർത്തലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം; റെയിൽവേ നടപടി കടുത്ത അതിക്രമമെന്ന് മന്ത്രി ജി സുധാകരൻ

ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കുന്നതോടെ കേരളം ഭാഗികമായി സ്തംഭിക്കും. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലാകും. റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ ഇന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിൽ ധർണ നടത്തും. കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചത്. റെയിൽവേയുടെ നടപടി സ്ഥിരമായി ട്രെയിൻ സർവീസ് ആശ്രയിക്കുന്ന നിരവധി പേരെ പ്രതികൂലമായി ബാധിക്കും. ജനപ്രതിനിധികളുടേയും യാത്രക്കാരുടേയും പ്രതിഷേധം കണക്കിലെടുത്ത് […]

India National

ഡിസംബറിൽ റെയിൽവേ സർവീസ് പൂർണമായും പുനഃസ്ഥാപിച്ചേക്കും

ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കും. നിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സർവീസുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്. യാത്രാ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ് റെയിൽ വേ. ഉന്നതതല സമിതി ഇക്കാര്യത്തിൽ ധാരണയിലെത്തി. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ട് സർവീസ് പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക ചാർജ് തുടരാനായുള്ള അനുവാദവും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത മാർച്ച് വരെ പ്രത്യേക നിരക്കിൽ സർവീസ് […]

Kerala

കനത്തമഴയില്‍ കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു

കനത്തമഴയില്‍ കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു. മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ മഡൂര്‍-പെര്‍ണം സ്റ്റേഷനുകള്‍ക്കിടയിലാണ് ടണലിന്റെ ഉള്‍ഭിത്തിയാണ് ഇടിഞ്ഞത്. പുലര്‍ച്ചെ 2.50 നായിരുന്നു സംഭവം. മണ്ണ് നീക്കല്‍ പുരോഗമിക്കുന്നതായി കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. ടണലിനുള്ളിലെ അഞ്ച് മീറ്റര്‍ ഭാഗമാണ് ഇടിഞ്ഞുവീണിരിക്കുന്നത്. ടണല്‍ തകര്‍ന്നതോടെ പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. എറണാകുളം – നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍, തിരുവനന്തപുരം സെന്‍ട്രല്‍ ലോകമാന്യതിലക് സ്‌പെഷ്യല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ രാജധാനി സ്‌പെഷ്യല്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

India National

ചൈനീസ് കമ്പനിയുടെ 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്കുന്നത്. ഇതിനായുള്ള സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ […]

Kerala

കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു

കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് നടപടി. സ്റ്റോപ്പുകളുടെ എണ്ണകൂടുതൽ യാത്രക്കാരുടെ പരിശോധനക്ക് തടസമാകുന്നുവെന്നായിരുന്നു കേരളത്തിന്‍റെ പരാതി. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും മാത്രമായിരിക്കും സ്റ്റോപ്പുകള്‍ അനുവദിക്കുക.

India

ശ്രമിക് ട്രെയിനിന് വഴിതെറ്റി; യുപിയിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍. കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍. മഹാരാഷ്ട്രയിലെ വസായ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ചൊവ്വാഴ്ചയാണ് ട്രെയിന്‍ പുറപ്പെട്ടത്. നിരവധി കുടിയേറ്റ തൊഴിലാളികളാണ് ട്രെയിനിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ ഖൊരക്പൂരായിരുന്നു എത്തിച്ചേണ്ടിയിരുന്ന സ്ഥലം. എന്നാല്‍ എത്തിയത് ഒഡീഷയിലെ റൂര്‍ക്കേല എന്ന സ്ഥലത്ത്. യാത്രക്കാര്‍ പോലും തീവണ്ടി റൂര്‍ക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്. ഖൊരക്പൂരില്‍ നിന്ന് […]