Sports

റെഡ് കാർഡ്, സെല്‍ഫ് ഗോൾ സമനിലയിൽ ഒതുങ്ങി ഇന്ത്യ; ഇന്ത്യ1-1 കുവൈറ്റ്

സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്താനുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ച് കുവൈറ്റിനോട് സമനിലയിൽ കുടുങ്ങി ഇന്ത്യ മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ അക്രോബാറ്റിക് ഗോളിനാണ് ഇന്ത്യ മുന്നിലെത്തിയത്. കോർണർ കിക്കിൽ നിന്നും ലഭിച്ച അവസരത്തിലാണ് ഛേത്രിയുടെ ഇന്റർ നാഷണൽ കരിയറിലെ 92ആം ഗോൾ . തങ്ങളേക്കാൾ ശക്തരായ കുവൈറ്റിനെതിരെ അക്രമണത്തിന് […]

Sports

ഇന്ത്യൻ നീലകടുവകൾ ഇന്ന് കളത്തിൽ; ത്രിരാഷ്ട്ര ടൂർണമെന്റിൽ എതിരാളികൾ മ്യാൻമാർ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് മൈതാനമൊരുങ്ങും. ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ മ്യാൻമാറിനെ നേരിടും. ഇന്ന് വൈകീട്ട് ആറ് മണിക്ക് മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഒൻപത് മാസങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ 284 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഒരു അന്താരാഷ്ട്ര മത്സരത്തിനായി കളിക്കളത്തിൽ ഇറങ്ങിയത്. അടുത്ത വർഷം ആദ്യം ആരംഭിക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലേക്കുള്ള ഒരുക്കങ്ങളുടെ കൂടി ഭാഗമാണ് ഈ ടൂർണമെന്റ്. മ്യാൻമാറിനെ കൂടാതെ, […]

Sports

ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു; പ്രധാന ടീമിൽ മലയാളികൾ ഇല്ല

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. 23 പേർ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേർ അടങ്ങുന്ന ഒരു റിസർവ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേർ പുതുമുഖങ്ങളാണ്. പ്രധാന ടീമിൽ മലയാളികൾ ആരും തന്നെയില്ല. റിസർവ് നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം സഹൽ അബ്ദുൽ സമദ് ഇടം നേടിയിട്ടുണ്ട്. നാളെ കൊൽക്കത്തയിൽ പരിശീലന ക്യാമ്പ് ആരംഭിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ […]