ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്ത്. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. അതേസമയം മറുപടി ബാറ്റിങ്ങിൽ 7 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. ഇൻഡോറിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന […]
Tag: Indian Cricket team
ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര
ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ന് നയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും. ശുഭ്മാൻ ഗിൽ രാഹുൽ ത്രിപാഠി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. ഇഷാൻ കിഷൻ തുടരും.(ind vs nz 3rd t20i) അതേസമയം ലഖ്നൗ ടി20യിൽ റൺസെടുടക്കാൻ ബാറ്റർമാർ പാടുപെട്ടപ്പോൾ പഴികേട്ടത് ക്യൂറേറ്റർ സുരേന്ദർ കുമാറായിരുന്നു. […]
മൂന്നാം ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ രണ്ട് മാറ്റങ്ങൾ
ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 11 ഓവറിൽ 90/ 0 റൺസ് എന്ന നിലയിലാണ്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ജയിച്ചാൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തും. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡ് നിരയിൽ ഹെന്റി ഷിപ്‌ലിക്ക് പകരം ജേക്കബ് ഡഫി ടീമിലെത്തി. […]
india – srilanka | കോലിക്കും ഗില്ലിനും സെഞ്ചുറി; പിന്നാലെ റെക്കോർഡും
ശ്രീലങ്കയ്‌ക്കെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 44 ഓവര്‍ പിന്നിടുമ്പോൾ പൂര്‍ത്തകരിച്ചപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 313 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം […]
ടി 20 ലോകകപ്പ് തോൽവി, പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ
ടി 20 ലോകകപ്പ് തോൽവിക്ക് പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ. മുഖ്യ സെലക്ടർ ചേതൻ ശർമ ഉൾപ്പെടെയുള്ളവരെയാണ് ബിസിസിഐ പുറത്താക്കിയത്. ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയുമാണ് ബിസിസിഐ പുറത്താക്കിയത്. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്. സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. നവംബർ 28ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ട്വന്റി 20 ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് […]
ലഭിച്ചത് തണുത്ത ഭക്ഷണം; ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം
ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. സിഡ്നിയിൽ ലഭിച്ച ഭക്ഷണത്തിലും പരിശീലന ഗ്രൗണ്ടിലും അതൃപ്തി അറിയിച്ചു. ഹോട്ടലിൽ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുളളത് 42 കിലോമീറ്റർ ദൂരമാണ്.ഇന്ത്യൻ ടീം സിഡ്നിയിലെ പരിശീലനം ഉപേക്ഷിച്ചു. സിഡ്നിയിൽ ലഭിച്ചത് തണുത്തതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണമാണെന്ന് ഇന്ത്യൻ ടീം വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക് ഇന്ത്യൻ ടീം പരാതി നൽകിയിട്ടുണ്ട്. ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. […]
കൊവിഡ് മുക്തനായി; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു. കൊവിഡില്‍ നിന്ന് മുക്തനായ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായാണ് പരിശീലനം ആരംഭിച്ചത്. രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ് എന്നിവരുടെ പന്തുകളില്‍ പരിശീലനം നടത്തുന്ന രോഹിതിന്റെ വിഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കൊവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് രോഹിത്തിന് നഷ്ടമായിരുന്നു. ടെസ്റ്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിതിന് രോഗം സ്ഥിരീകരിച്ചത്. ഇത്രയും ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ രോഹിത് വീണ്ടും കളിക്കളത്തിലേക്ക് […]
ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ട് വിക്കറ്റ് നഷ്ടം
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണിനാണ് ആദ്യ രണ്ടുവിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ(17) ചേതേശ്വർ പൂജാര(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിലവിൽ വിരാട് കോലിയും (1) ഹനുമ വിഹരി (14) യുമാണ് ക്രീസിൽ. പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്രയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിലേത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഒന്നാം ദിനം ഇംഗ്ലണ്ട് പേസർമാർക്ക് എതിരെ […]
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; റിഷഭ് പന്ത് നയിക്കും
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്. ഇന്ന് വൈകിട്ട് 7 ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ട കെ എല്‍ രാഹുല്‍ തുടയിലേറ്റ പരുക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറി. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. രാഹുലിന് പുറമെ സ്പിന്നര്‍ കുല്‍ദീപ് യാദവും പരുക്കുമൂലം ടി20 പരമ്പരയില്‍ നിന്ന് പിന്‍മാറി. റിഷഭ് പന്തിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് വൈസ് […]
രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ നയിക്കും
രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കും.ശ്രീലങ്കയ്‌ക്കെതിരായ ടി 20 മത്സരങ്ങൾ ഈ മാസം 24,26,27 തീയതികളിൽ നടക്കും. മാര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് നായകനായി അരങ്ങേറ്റം കുറിക്കും. പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. രോഹിത് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിസിസിഐയുടെ സ്ഥിരീകരണം മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. പൂര്‍ണ കായികക്ഷമത കൈവരിച്ച രോഹിത് […]