Sports

ടി 20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ ഫൈനലിലെത്തി. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യ-പാകിസ്താൻ കലാശപ്പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ […]

Cricket Sports

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ ‘അദൃശ്യ മതില്‍

ആസ്ട്രേലിയയിലെ ഗബ്ബയില്‍ 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ദുര്‍ബലരെന്ന് കരുതിയ ഒരു സംഘം കിരീടമുയര്‍ത്തി മടങ്ങുമ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിച്ചത് സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായെത്തിയ അജിങ്ക്യ രഹാനെക്കാണ്. കളിക്കളത്തില്‍ പക്വതയുടേയും വിനയത്തിന്‍റേയും ആള്‍രൂപമായി രഹാനെ നിന്നപ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ഓര്‍ത്തെടുത്തിട്ടുണ്ടാകുക ഗ്രൌണ്ടിലെ വന്‍മതില്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെയാണ്. കളിക്കളത്തില്‍ ദ്രാവിഡ് എന്നും മാന്യതയുടെ പര്യായം ആയിരുന്നു, പക്ഷേ അതുകൊണ്ട് മാത്രമല്ല കളിപ്രേമികളുടെ കണ്ണുകള്‍ ദ്രാവിഡിനെ തിരഞ്ഞത്, കംഗാരുപ്പടയെ മലര്‍ത്തിയടിച്ച് ഗബ്ബയില്‍ കിരീടമുയര്‍ത്തി ഇന്ത്യന്‍ ടീമിനെ നയിച്ചത് […]

Cricket Sports

മെല്‍ബണില്‍ ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ; ജയം എട്ടുവിക്കറ്റിന്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി; 1-1. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് […]

Cricket Sports

IPL 2020 | എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയോ? ക്രീസില്‍ കോഹ്ലിയെ തറപ്പിച്ചു നോക്കുന്ന സൂര്യകുമാര്‍ യാദവ്

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് എന്ന പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും സൂര്യകുമാര്‍ തഴയപ്പെട്ടു. എന്തുകൊണ്ട്? ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം. 43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. സെലക്ടര്‍മാര്‍ക്ക് ബാറ്റിങ്ങിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യകുമാര്‍. പത്ത് ഫോറും മൂന്ന് സിക്സുമാണ് മുംബൈ താരം അടിച്ചു കൂട്ടിയത്. […]

Cricket India National

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ…

2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതെ, അതങ്ങ് അവസാനിച്ചു.. 16 വർഷത്തെ കരിയർ ഒരൊറ്റ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മഹേന്ദ്രസിങ് ധോണി അവസാനിപ്പിച്ചിരിക്കുന്നു. ആർഭാടങ്ങളില്ല, ആഘോഷങ്ങളില്ല… … 2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മൂന്ന് […]

Cricket Sports

HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ‘ദാദ’യുടെ 5 തീരുമാനങ്ങൾ!!

ഇന്ത്യൻ ക്രിക്കറ്റിലെ ദാദയ്ക്ക് ഇന്ന് 48ാം പിറന്നാൾ. ബിസിസിഐ പ്രസിഡൻറായി കരിയറിലെ രണ്ടാം ഇന്നിങ്സിലാണ് സൗരവ്  ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ, പ്രതിഭാശാലിയായ ഇടങ്കയ്യൻ ഓപ്പണർ, ഓഫ് സൈഡിലെ ദൈവം… ആരാധകരുടെ പ്രിയപ്പെട്ട ദാദ സൗരവ് ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ബിസിസിഐ പ്രസിഡൻറായി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് കഴിഞ്ഞു. കോഴ വിവാദത്തിൽ പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ഗാംഗുലിയാണ്. വിദേശത്ത് ഇന്ത്യ തുടരെത്തുടരെ മത്സരങ്ങൾ ജയിക്കാൻ […]

Cricket Sports

എവിടെ അവസാനിച്ചുവോ, അവിടെ നിന്ന് ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര എവിടെ അവസാനിച്ചുവോ, അവിടെ നിന്നും തുടങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യ അവസാനമായി കളിക്കാനിരുന്നതും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയരക്ടര്‍ ഗ്രെയിം സ്മിത്തുമായി ബുധനാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചെന്നും ഇരു ടീമുകളും തമ്മില്‍ ടി20 പരമ്പര തുടങ്ങാന്‍ തീരുമാനമായെന്നും ഇഎസ്പിഎന്‍ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ സമ്മതം […]

Cricket India Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’, നിരീക്ഷിക്കാന്‍ ആപ്

കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം… ലോക്ഡൗണിനെ തുടര്‍ന്ന് കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. കളിക്കാരുടെ പരിശീലനം നിരീക്ഷിക്കാന്‍ പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും സംവദിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഒരുമിച്ച് പരിശീലനം നടത്തുന്നതിനുമാണ് ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ കോവിഡ് ലോക്ഡൗണിന്റെ […]

Cricket Sports

ടെസ്റ്റിനും ഏകദിനത്തിനും വെവ്വേറെ ടീം, ഒരേ സമയം ഒന്നിലേറെ പരമ്പരകള്‍; കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് ഇങ്ങനെയോ?

ഇന്ത്യയിലേക്ക് ടി20 പരമ്പരക്ക് വരുന്ന അതേ സമയത്താണ് ഇംഗ്ലണ്ട് പാക് പര്യേടനത്തിനും പദ്ധതിയിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെയാകും ഇംഗ്ലണ്ട് ഇരു രാജ്യങ്ങളിലേക്കും അയക്കുക… കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് എങ്ങനെയാകും എന്നതിന്റെ ചര്‍ച്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അടക്കമുള്ള ലോകത്തെ വിവിധ ബോര്‍ഡുകളില്‍ ചര്‍ച്ചയാണ്. നഷ്ടമായ സമയം തിരിച്ചുപിടിക്കാന്‍ ഒരേസമയം ഏകദിനവും ടെസ്റ്റും കളിക്കാന്‍ പാകത്തിന് ടീമൊരുക്കാനുള്ള സാധ്യതയും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലണ്ടും ആസ്‌ട്രേലിയയും സമാനമായ […]

Cricket Sports

ശെന്തക്ക് പിറന്നാള്‍ ആശംസയുമായി ടര്‍ബനേറ്റര്‍

കളിമികവിനോപ്പം വിവാദങ്ങളാലും സമ്പന്നമായിരുന്നു മലയാളി താരം ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം. അത്തരം വിവാദങ്ങളിലെ സുപ്രധാനമായ ഒന്നായിരുന്നു ഹര്‍ഭജന്‍ സിംങ് ശ്രീശാന്തിന്റെ കരണത്തടിച്ചത്. കരണത്തടിക്കും ഒത്തുകളി ആരോപണങ്ങള്‍ക്കും ശേഷവും ശ്രീശാന്തുമായി ബന്ധം തുടരുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംങ്. ശ്രീശാന്തിന്റെ 37ആം പിറന്നാള്‍ ദിനത്തിലാണ് ഹര്‍ഭജന്‍ സിംങ് ആശംസയുമായി എത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെ ‘ശെന്ത’ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന ടര്‍ബനേറ്റര്‍ നല്ലൊരു വര്‍ഷവും ആശംസിച്ചിട്ടുണ്ട്.] 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008 ഏപ്രിലിലായിരുന്നു വിവാദമായ കരണത്തടി നടന്നത്. ഐ.പി.എല്ലിനിടെ മുംബൈ ഇന്ത്യന്‍സ് […]