ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ […]
Tag: India
രാജ്യത്ത് വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്. 1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു. 1,54,761 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ […]
രാജ്യത്താദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 478 മരണവും റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിൽ പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്കെത്തിയത് അതിവേഗത്തിലാണ്. സെപ്തംബര്‍ 16 ന് 97,894 കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്. രണ്ടാം തരംഗം അതീവ ഗുരുതരമാണെന്നും മൈക്രോ ലോക്ക്ഡൗണും യാത്ര നിയന്ത്രണവും അനിവാര്യമാണെന്നും ഡൽഹി എയിംസ് തലവൻ രൺദീപ് ഗുലേറിയ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളും ഹോളിയടക്കമുള്ള ആഘോഷങ്ങളും പ്രോട്ടോക്കോൾ […]
അവസാന ഓവറുകളില്‍ കൂറ്റനടിയുമായി പന്തും പാണ്ഡ്യയും; ഇന്ത്യക്ക് മികച്ച സ്കോര്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ 336 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കോഹ്‍ലിയും സെഞ്ച്വറിയുമായി കെ.എല്‍ രാഹുലും ഇന്ത്യന്‍ ഇന്നിങ്സിനെ മധ്യ ഓവറുകളില്‍ കോട്ടകെട്ടിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും വന്നതോടെ ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടക്കുകയായിരുന്നു. 114 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെയായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. 79 പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു […]
പൂനെയില്‍ ഇന്ത്യന്‍ ഷോ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 66 റണ്‍സിന്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 66 റൺസിനാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ വീണത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇംഗ്ലണ്ടിന് 251 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. സ്കോര്‍: ഇന്ത്യ – 317/5 (50 ഓവർ), ഇംഗ്ലണ്ട് – 251/10 (42.1 ഓവർ) ഓപ്പണർ ശിഖർ ധവാൻ (98 റൺസ്) മുന്നിൽ നിന്ന് നയിച്ച ബാറ്റിങ്ങും, അരങ്ങേറ്റ മത്സരത്തിൽ […]
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 39,726 പുതിയ കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 39,726 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 1,15,14,331 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,59,370 ആയി. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
ഐസിസി ടി-20 റാങ്കിംഗ്: ഇന്ത്യ രണ്ടാമത്
ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളീൽത്തി. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ പരാജപ്പെട്ട ഓസീസ് പോയിൻ്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതുള്ള ഇന്ത്യ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ടി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ റേറ്റിംഗ് 268 ആണ്. ഒരു പോയിൻ്റ് വ്യത്യാസത്തിൽ ഓസ്ട്രേലിയ മൂന്നാമത് നിൽക്കുമ്പോൾ 275 റേറ്റിംഗോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുള്ളത്. മാർച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര […]
“തെറ്റിദ്ധരിപ്പിക്കുന്നത്” ഇന്ത്യയെ ഭാഗിക സ്വതന്ത്ര രാജ്യമാക്കിയ റിപ്പോർട്ട് തള്ളി കേന്ദ്രം
ഇന്ത്യയെ സ്വതന്ത്ര രാജ്യത്തിൽ നിന്നും ഭാഗിക സ്വതന്ത്ര രാജ്യമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ട് തെറ്റും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നതെന്നും സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഇവയെന്നുമുള്ള യാഥാർഥ്യത്തിൽ തന്നെ ആ റിപ്പോർട്ട് തെറ്റാണെന്നു തെളിയിക്കപ്പെടുന്നുവെന്ന് കേന്ദ്രം പറഞ്ഞു. ” ഊർജസ്വലമായ, വിവിധങ്ങളായ അഭിപ്രായങ്ങൾക്ക് ഇടം നൽകുന്ന ഒരു ജനാധിപത്യമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. “ അമേരിക്ക […]
ഇംഗ്ലണ്ട് വട്ടംകറങ്ങി; ഇന്ത്യക്ക് കൂറ്റൻ ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റുമായി കുല്‍ദീപ് യാദവും സാന്നിധ്യമറിയിച്ചു. പൊരുതാൻ പോലുമാകാതെയാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്നു വിക്കറ്റിന് 53 എന്ന നിലയിൽ പതറുകയായിരുന്ന ഇംഗ്ലണ്ടിന്റെ ഇന്നത്തെ തകർച്ചയുടെ തുടക്കം കുറിച്ചത് അശ്വിനാണ്. […]
249 റണ്‍സ് ലീഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 249 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനെ 134 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ രണ്ടാം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ 54ന് ഒന്ന് എന്ന നിലയിലാണ്. 25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്‍ക്കുന്നു. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ചാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് […]