ടി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ്. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാലല്ലാതെ ഇനി ഇന്ത്യക്ക് സെമിഫൈനൽ കളിക്കാനാവില്ല. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുക എന്ന നാണക്കേട് 22 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യക്ക് സംഭവിക്കുന്നത്. (india defeat world cup) 1999 ലോകകപ്പിലാണ് ഇതിനു മുൻപ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമാണ് അന്ന് നമ്മളെ തോല്പിച്ചത്. 2007 ഏകദിന ലോകകപ്പ്, 2009 ടി-20 […]
Tag: India
രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പുതിയ കൊവിഡ് രോഗികൾ; പ്രതിദിന ടിപിആർ 1.22 ശതമാനം
രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 1.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 549 മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,57,740 ആയി ഉയർന്നു.(covid19) കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 13,543 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3. 36 കോടിയായി ഉയർന്നു. നിലവിൽ […]
കൊവിഡ് നിരക്കിൽ വർധന; രാജ്യത്ത് 13,451 പുതിയ രോഗികൾ
രാജ്യത്ത് 13,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. 14,021 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ ഇന്നലെ 806 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. അതിൽ 248 എണ്ണം കൊൽക്കത്തയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ഉണ്ടായ വൻ ജനക്കൂട്ടമാണ് കൊൽക്കത്തയിൽ കേസുകളുടെ വർധനയ്ക് കാരണം. അസമിലെ പ്രതിദിന […]
ഇന്ത്യയുടെ ഓസ്‌കർ എൻട്രി; ഷോട്ട് ലിസ്റ്റിൽ നായാട്ടും മണ്ടേലയും
ഓസ്‌കർ അവാർഡിനുള്ള ഇന്ത്യൻ സിനിമയുടെ ഷോട്ട് ലിസ്റ്റിൽ ഇടം പിടിച്ച് മലയാള ചിത്രം നായാട്ട്. രാജ്യത്തെ വിവിധ ഭാഷകളിലായി പതിനാലോളം ചിത്രങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. യോഗി ബാബു കേന്ദ്രകഥാപാത്രമായി എത്തിയ മഡോണെ അശ്വിൻ സംവിധാനം ചെയ്ത മണ്ടേലയും ലിസ്റ്റിൽ ഇടംപിടിച്ചു. വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായി എത്തിയ ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മത്സര രംഗത്തുണ്ട്. സംവിധായകൻ ഷാജി. എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. ഓസ്‌കർ എൻട്രിയായി […]
രാജ്യത്ത് 24 മണിക്കൂറിനിടെ 15,981 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 15,981 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,51,980 ആയി.രോഗ മുക്തി നിരക്ക് 98.08 ശതമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,01,632 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്. 216 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.17,861 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 97കോടി […]
രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്; 379 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി.
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 18,987 കൊവിഡ് കേസുകള്‍; 246 മരണം
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18,987 കൊവിഡ് കേസുകള്‍. നിലവില്‍ 2.06 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 246 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.(covid updates) ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. 13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.13,01,083 സാമ്പിളുകളാണ് […]
രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക്
രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം. സാഫ് കപ്പിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ […]
മമതാ ബാനര്‍ജി അടുത്ത മാസം വീണ്ടും ഡല്‍ഹിയിലേക്ക്; പ്രതിപക്ഷ സഖ്യം ലക്ഷ്യം
ഭവാനിപൂരിലെ റോക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിന് ശേഷം പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2024ലെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. മമത വീണ്ടും അടുത്ത മാസം ഡല്‍ഹിയിലെത്തും. സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്നോടിയായാണ് മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍. mamata banerjee moves to delhi പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തമാക്കുക എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുമായും മമത ചര്‍ച്ചകള്‍ […]
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന; 22,431 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,431 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാജ്യത്ത് 18,833 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളിൽ 318 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്‌ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,38,94,312 ആണ്. അതേസമയം രാജ്യത്ത് ആകെ 4,49,856 പേർ രോഗബാധയെ […]