രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന […]
Tag: India
രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 2000 കടന്നു
രാജ്യത്ത് കൊവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 58,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആർ 4.18 ശതമാനമാണ്. ഒമിക്രോൺ കേസുകൾ 2000 കടന്നു. രാജ്യത്ത് 2135 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്രയിൽ- 653 ആണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് […]
ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര തേടി ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് വാണ്ടറേഴ്സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ ഭാഗ്യവേദി കൂടിയാണ് വാണ്ടറേഴ്സ്. വന്‍മതിലിന് ആദ്യ ടെസ്റ്റ് സെഞ്ചുറി സമ്മാനിച്ച മൈതാനം. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ […]
കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം. ഒരു പോയിൻ്റാണ് മാച്ച് റഫറി വെട്ടിക്കുറച്ചത്. ഇതോടൊപ്പം മാച്ച് ഫീയുടെ 20 ശതമാനം ഇന്ത്യൻ ടീം പിഴയൊടുക്കുകയും വേണം. ഐതിഹാസിക ടെസ്റ്റ് ജയം സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. എന്നാൽ, നിശ്ചിത സമയത്ത് ഒരു ഓവർ കുറവാണ് […]
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 22,775 കൊവിഡ് കേസുകൾ, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1431
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 22,775 കൊവിഡ് കേസുകളും 406 മരണവും റിപ്പോർട്ട് ചെയ്‌തു. കൊവിഡ് കേസുകൾ അൻപത് മാസത്തിനിടെ ഏറ്റവും ഉയർന്ന തോതിലാണ്. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1431 ആയി. ആകെ കൊവിഡ് രോഗികളുടെ എണ്ണവും കുത്തനെ കൂടി. കൂടുതൽ ഒമിക്രോണ്‍ കേസുകൾ മഹാരാഷ്ട്രയിയാണ്. കേരളം അഞ്ചാമതും. ഡൽഹിയില്‍ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ […]
അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്; ശ്രീലങ്കയെ തകര്‍ത്തത് 9 വിക്കറ്റിന്
അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 23.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 67 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന അംഘ്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. അംഘ്രിഷ് രഘുവന്‍ഷി അര്‍ധ സെഞ്ച്വറി നേടി. […]
രാജ്യത്ത് 781 ഒമിക്രോൺ കേസുകൾ, കൂടുതൽ ഡൽഹിയിൽ
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 781 കേസുകളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലാണ് കൂടുതൽ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 238 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഒമിക്രോൺ വേരിയന്റിന്റെ 167 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളുടെ സമീപകാല വർധനവിനെത്തുടർന്ന്, മിക്ക സംസ്ഥാന സർക്കാരുകളും രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേസുകൾ വർധിക്കുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ മുതിർന്നവർക്കുള്ള നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ്, കോവോവാക്സ് കൊവിഡ് വാക്സിനുകളും ആൻറി-വൈറൽ മരുന്നായ മോൾനുപിരാവിറിനും […]
ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം
ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്‌സ്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് മാല്‍നുപിരവീറിന് അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ […]
ചന്ദനത്തൈലവും സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു; പീയുഷ് ജെയിനിന്റെ വീട്ടില്‍ റെയ്ഡ് തുടരുന്നു
ജിഎസ്ടി തട്ടിപ്പ് നടത്തിയ വ്യാപാരി പീയുഷ് ജെയിനിന്റെ വസതിയില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത് 257 കോടിയുടെ പണം. 25 കിലോ സ്വര്‍ണവും 125 കിലോ വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും കനൗജിലുമായി നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവരുന്നത്. പീയൂഷ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഒളിപ്പിച്ച 600 കിലോഗ്രാം ചന്ദനത്തൈലം ഉള്‍പ്പെടെ പെര്‍ഫ്യൂം നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന കണക്കില്‍പ്പെടാത്ത അസംസ്‌കൃത വസ്തുക്കളും സംഘം കണ്ടെടുത്തു. ചന്ദനത്തൈലത്തിന് ആറ് കോടിയിലധികം രൂപ വിപണിവിലയുണ്ട്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറല്‍ […]
അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയെ തകർത്ത് ഇന്ത്യ തുടങ്ങി
അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. 154 റൺസിന് യുഎഇയെ തകർത്താണ് ഇന്ത്യ ടൂർണമെൻ്റ് ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്ത ഇന്ത്യക്കെതിരെ 34.3 ഓവറിൽ 128 റൺസെടുക്കുന്നതിനിടെ യുഎഇ ഓൾ ഔട്ടായി. 120 റൺസെടുത്ത ഹർനൂർ സിംഗ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓൾറൗണ്ടർ രാജവർധൻ ഹൻഗർഗേക്കർ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. (u19 asia cup india) അങ്ക്‌ക്രിഷ് രഘുവംശിയെ (2) വേഗം […]