കോവിഡ് ബാധിച്ച ക്ഷീണവും രണ്ടു മത്സരങ്ങളുടെ നഷ്ടവും കാണിക്കാതെ ക്യാപ്റ്റൻ യാഷ് ദുല്ലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും പടനയിച്ചപ്പോൾ ഇന്ത്യ നടന്നു കയറിയത് തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക്. 1998 ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ചയാണ് നിർണായക പോരാട്ടം. നാലുവട്ടം കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഫൈനലിലെത്തിയിരുന്നു. 2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെൻറിൽ വെസ്റ്റിൻഡീസ് അഞ്ചുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ, 2018ൽ ന്യൂസിലാൻഡിൽ വെച്ച് ആസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് […]
Tag: India
ബീജിംഗ് ഒളിമ്പിക്‌സ്; ഉദ്ഘാടന, സമാപന ചടങ്ങുകളിൽ ഇന്ത്യ പങ്കെടുക്കില്ല
ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശൈത്യകാല ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. അതേസമയം നയതന്ത്ര ബഹിഷ്‌കരണം തെറ്റാണെന്നും ഒളിമ്പിക് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ. ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനീസ് നീക്കം ഖേദകരമാണ്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കില്ല. നയതന്ത്ര ബഹിഷ്‌കരണം […]
ഇന്ത്യൻ ക്യാമ്പിലെ കൊവിഡ്; മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി
ടീം അംഗങ്ങൾക്കിടയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ മാറ്റം ഉണ്ടാകില്ല. മത്സരം നീട്ടിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. (covid india mayank agarwal) 4 താരങ്ങൾക്കും, പരിശീലക സംഘത്തിലെ നാല് പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ശിഖർ ധവാൻ, ശ്രേയാസ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ്, നവദീപ് സെയ്നി എന്നിവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച താരങ്ങൾ. ഞായറാഴ്ച അഹമ്മദാബാദിൽ എത്തിയ താരങ്ങൾ […]
അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത വേണം-ഇന്ത്യയോട് ലോകാരോഗ്യ സംഘടന
ദില്ലി: ഒമിക്രോൺ (Omicron) ഉപവകഭേദത്തിനെതിരെ (subtype)ജാഗ്രത പാലിക്കാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയാണ്(worls health organization) മുന്നറിയിപ്പ് നൽകിയത്.ഒമിക്രോണിൻറെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമിക്രോൺ. ഒര ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമിക്രോൺ പകർച്ചയിൽ […]
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു; മരണ സംഖ്യ ഉയർന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 959 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 4,10,92,522 ആയി. 4,94,091 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ രോഗമുക്തി നേടി. 18,31,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. രോഗമുക്തി […]
Virat Kohli: ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി അതിയായി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി പോണ്ടിംഗ്
മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലി(Virat Kohli) അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ(IPL 2021) കോലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് ഐസിസി(ICC) വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ […]
കൊവിഡ്; കേസുകളുടെ വർധനവ് 6 ആഴ്ച കൂടി തുടരാൻ സാധ്യത
രാജ്യത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം 4 മുതൽ 6 ആഴ്ച കൂടി നിലനിൽക്കുമെന്ന് വിലയിരുത്തൽ. ഉത്സവങ്ങൾ, വിവാഹ സീസൺ, തെരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന “സാമൂഹിക പരിപാടികളുടെ” പശ്ചാത്തലത്തിൽ കേസുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡെൽറ്റ ബാധിച്ചവരേക്കാൾ വേഗത്തിൽ ഒമിക്രോൺ കേസുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. പ്രധാന നഗര കേന്ദ്രങ്ങളിലൂടെ ഒമിക്രോൺ വേരിയൻറ് പടർന്നു. ഡിസംബർ പകുതി മുതൽ ഒരേസമയം രാജ്യത്തുടനീളം കേസുകൾ അതിവേഗം പടരാൻ തുടങ്ങി. ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും 90% […]
ധാരാവിയിൽ ഇന്ന് ആർക്കും കൊവിഡ് ഇല്ല; ആകെ ആക്ടീവ് കേസുകൾ വെറും 43
ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയിൽ ഇന്ന് കൊവിഡ് കേസുകൾ ഇല്ല. രാജ്യത്ത് മൂന്നാം തരംഗം ശക്തമായതിനു ശേഷം ഇത് ആദ്യമായാണ് മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ധാരാവിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. 39 ദിവസങ്ങൾക്ക് മുൻപാണ് അവസാനമായി ഇവിടെ ഒരു ദിവസത്തെ കൊവിഡ് കേസുകൾ പൂജ്യം ആയത്. കഴിഞ്ഞ വർഷം ഡിസംബർ 20നായിരുന്നു ഇത്. (Zero Covid Cases Dharavi) 43 ആക്ടീവ് കേസുകളാണ് ഇവിടെ ആകെയുള്ളത്. ഇവരിൽ 11 പേർ ആശുപത്രിയിലാണ്. ജനുവരി ആറിന് […]
രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ; 573 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമായി രാജ്യത്ത് മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 573 പേർ ഇന്നലെ മരണമടഞ്ഞു. 19.5 ആണ് പോസിറ്റിവിറ്റി നിരക്ക്. 3,06,357 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 22,02,472 പേർ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരാണ്. അതേസമയം, കേരളത്തിൽ ഇന്നലെ 49,771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേർ രോഗമുക്തി നേടി. 1,03,553 സാമ്പിളുകൾ പരിശോധിച്ചു. 48.06 ആണ് […]
ബജറ്റ് 2022: വിപണി പ്രതീക്ഷിക്കുന്ന ശുഭവാര്‍ത്തകള്‍ ഇവയാണ്
കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ശക്തമാകുന്നതിനിടെ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിന്റെയും അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റേയും സമ്മര്‍ദ്ദം ബജറ്റ് അടുമ്പോള്‍ വിപണിയും താങ്ങേണ്ടി വരുന്നുണ്ട്. എന്നിരിക്കിലും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നികുതി വരവുണ്ടായതിന്റെ ആശ്വാസവും ഇത്തവണയുണ്ട്. ഇന്ത്യന്‍ വിപണിയെ അറിഞ്ഞ് നിക്ഷേപിക്കുന്നതിനായി ബജറ്റിന് മുന്‍പുള്ള സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ കാലാവസ്ഥയെ വിലയിരുത്തുമ്പോള്‍ ധനമന്ത്രിയില്‍ നിന്നും വിപണി പ്രതീക്ഷിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്. 2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി […]