ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിക്കും ബന്ധുക്കൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. കുട്ടിയുടെ സാമ്പിൾ പുനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Tag: India
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം. ന്യൂ ജൽപൈഗുരി- ധാക്ക കന്റോൺമെന്റ് മിതാലി എക്സ്പ്രസ്, ഇരു രാജ്യത്തെയും റെയിൽവേ മന്ത്രിമാർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗ്ലാദേശ് റെയിൽവേ മന്ത്രി നൂറുൽ ഇസ്‌ലാം സുജോൻ എന്നിവർ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഡൽഹിയിലെ റെയിൽ ഭവനിലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. പശ്ചിമ ബംഗാളിലെ ന്യൂ […]
അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ പ്രധാന പങ്കാളി: അജിത് ഡോവൽ
ഭീകരവാദം നേരിടാൻ അഫ്ഗാനിസ്ഥാനെ സഹായിക്കണമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദ ഗ്രൂപ്പുകൾ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ്. എല്ലാ രാജ്യങ്ങളും അഫ്ഗാനെ സഹായിക്കണമെന്നും താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തിൽ ഡോവൽ പറഞ്ഞു. ഇന്ത്യ കാബൂളിന്റെ പ്രധാന പങ്കാളിയാണ്, ഭാവിയിലും ഇത് തുടരും. അഫ്ഗാൻ ജനതയുമായി ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും, സാഹചര്യങ്ങൾ എന്തായാലും ഇന്ത്യയുടെ കാഴ്ചപ്പാട് മാറില്ലെന്നും ഡോവൽ കൂട്ടിച്ചേർത്തു. ദശകങ്ങളായി അഫ്ഗാനിൽ അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, മാനുഷിക […]
‘ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു’; തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ
ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ. 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ടീ ബോർഡ് വ്യക്തമാക്കി.(countrys tea exports to grow to nearly 300 million kg) തേയില ഉത്പാദനത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. തേയില കയറ്റുമതിയിൽ അഞ്ചാം സ്ഥാനവും. […]
30 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി ജര്‍മ്മനിയില്‍; പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
65 മണിക്കൂർ യാത്ര, 50 വ്യവസായ പ്രമുഖരുമായി ചർച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യൂറോപ്പ് സന്ദർശനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി അദ്ദേഹം പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. യൂറോപ്പ് പര്യടനത്തിനിടെ ജര്‍മ്മനി സന്ദര്‍ശനവും പ്രധാനമന്ത്രി നടത്തിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ ഒരു പഴയ കാല ഫോട്ടോ വൈറലാകുന്നത്. വെള്ള ഷർട്ടും നീല ജാക്കറ്റും […]
സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പുറത്ത്
മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങൾ ചിതറിക്കിടക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. പരിഭ്രാന്തരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞപ്പോൾ മുകളിലിരുന്ന ബാഗുകൾ ഉൾപ്പെടെ താഴെ വീണ് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പത്ത് പേരുടെ പരുക്ക് സാരമുള്ളതായാണ് റിപ്പോർട്ട്. അതേസമയം മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം […]
രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍
രാജ്യത്തെ കൊവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐസിഎംആർ. കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമെന്ന് വിശദീകരണം. രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ല, പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്. പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കിൽ വർധന […]
‘ജന്‍സുരാജ്’; പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു, തുടക്കം ബിഹാറില്‍ നിന്ന്
തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ […]
ഷവോമിയുടെ 555.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു
ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. 555.27 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തതെന്ന് അന്വേഷണ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിലാണ് അനധികൃത പണമിടപാടിനെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പറഞ്ഞു. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. […]
എ ടി എമ്മില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം: ആര്‍ബിഐ
രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാകുക. ഇടപാടുകള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എ ടി എം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. പണവായ്പ സംബന്ധിച്ച നയപ്രഖ്യാപനത്തിലാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.ഈ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ […]