ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ തീരുമാനിച്ച് ഇന്ത്യ. മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തു. നവംബര്‍ 10, 11 തിയതികളില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ (വീലര്‍ ദ്വീപ്) ആണ് പരീക്ഷണം നടക്കുക. 2,200 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ അടക്കം ഇന്ത്യ പരീക്ഷിക്കും. മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ്- 6 എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചത്. യുവാന്‍ വാങ് നിലവില്‍ ബാലിക്ക് സമീപമുണ്ടെന്ന് മറൈന്‍ ട്രാഫിക് സ്ഥിതീകരിച്ചിട്ടുണ്ട്. ചൈനീസ് ചാരക്കപ്പലുകളുടെ […]
Tag: India
ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ഋഷഭ് പന്ത് കളിച്ചേക്കും
ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 1.30നാണ് ആരംഭിക്കുക. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. കളി ഭാഗികമായെങ്കിലും മഴ മുടക്കാനുള്ള സാധ്യതയുമുണ്ട്. സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് […]
ബംഗ്ലദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കില്ല; രാഹുൽ ദ്രാവിഡ്
ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചാണ് ഇന്ത്യൻ ആരാധകർക്കിടയിലെ പ്രധാന ചർച്ച. 8 പന്തിൽ 4 റൺസ്, 12 പന്തിൽ 9, 14 പന്തിൽ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ രാഹുലിന്റെ സ്കോർ. എന്നാൽ തരത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കി രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ […]
പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ
യുവതാരം പൃഥ്വി ഷായ്ക്ക് ദേശീയ ടീമിൽ ഇനിയും അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ ചേതൻ ശർമ. ന്യൂസീലൻഡ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കായി ഇന്നലെ നാല് വ്യത്യസ്ത ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ടീമിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചേതൻ ശർമയുടെ പ്രതികരണം. സെലക്ടർമാർ പൃഥ്വി ഷായുമായി നിരന്തരം സമ്പർക്കത്തിലാണ് എന്ന് ചേതൻ ശർമ പറഞ്ഞു. അദ്ദേഹത്തിന് അർഹിക്കുന്ന അവസരം ഭാവിയിൽ ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ആഭ്യന്തര സീസണുകളിലൊക്കെ പൃഥ്വി ഷാ മികച്ച ഫോമിലായിരുന്നു. ഇപ്പോൾ […]
ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോലി
ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ 12 മത്സരത്തിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണ് കോലി. ദക്ഷിണാഫ്രിക്കക്കെതിരെ കോലി 12 റൺസ് നേടി പുറത്താവുകയായിരുന്നു. 22 ഇന്നിംഗ്സിൽ നിന്ന് 83.41 ശരാശരിയിൽ 1001 റൺസാണ് നിലവിൽ കോലിക്കുള്ളത്. 12 അർധസെഞ്ചുറികളും താരത്തിനുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസാണ് ജയവർധനയ്ക്കുള്ളത്. സൂപ്പർ 12ൽ […]
സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം ഇന്ന്; രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കും
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം രാഷ്ട്രീയ ഏകതാ ദിവസമായ് ആഘോഷിക്കും. ഗുജറാത്തിലെ കോവാഡിയയിൽ ദേശീയതല പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. ബനസ്കന്ത ജില്ലയിലെ അംബാജി പട്ടണത്തിലെ ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് ഇന്ന് ഇവിടെ അവതരിപ്പിയ്ക്കും. പാർലമെന്റിലെ പട്ടേലിന്റെ ഛായാ ചിത്രത്തിൽ സ്പീക്കറുടെ നേത്യത്വത്തിൽ കേന്ദ്രമന്ത്രിമാർ അടമ്മമുള്ളവർ പുഷ്പാർച്ചന നടത്തും.
ടി-20 ലോകകപ്പ്: മാർക്രം തുടങ്ങി, മില്ലർ തീർത്തു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ഇന്ത്യയ്ക്ക് ലഭിച്ചതുപോലെ മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കും ലഭിച്ചത്. ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം […]
ടി-20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 56 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസ് നേടി. 20 റൺസെടുത്ത ടിം പ്രിംഗിൾ ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി നാല് ബൗളർമാർ 2 വിക്കറ്റ് വീതം വീഴ്ത്തി. മൂന്നാം ഓവറിൽ ഭുവനേശ്വർ കുമാർ വിക്രംജിത് സിംഗിൻ്റെ (1) കുറ്റി തെറിപ്പിക്കുമ്പോൾ സ്കോർബോർഡിൽ വെറും 11 റൺസ്. തുടർന്ന് […]
2023-ൽ ഇന്ത്യയിൽ വൻ ശമ്പള വർധനയുണ്ടായേക്കും; ഏറ്റവും കുറവ് പാകിസ്താനിലും ശ്രീലങ്കയിലും
2023-ൽ വൻ ശമ്പള വർധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2023ലും ശമ്പള വർധനവിൽ വലിയ കുറവുണ്ടാകുമെന്ന് വർക്ക്ഫോഴ്സ് കൺസൽട്ടൻസി ഇന്റർനാഷണൽ (ഇ.സി.എ) നടത്തിയ സർവേയിൽ പറയുന്നു. ശമ്പളം വർധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്ന 37 രാജ്യങ്ങളിൽ ആദ്യത്ത എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണ്. 68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ECA സാലറി ട്രെൻഡ് സർവേ ഫലം. ആഗോളതലത്തിൽ 37 ശതമാനം രാജ്യങ്ങളിലും വേതന വർധനവ് ഉണ്ടാകുമെന്നാണ് […]
യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലം
യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യ. ഒരു കാരണത്താലും യുക്രൈനിൽ തുടരരാൻ ശ്രമിയ്ക്കരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗ്ഗനിർദേശം പുറത്തിറക്കിയത്. വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാവരും യുക്രൈൻ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം. പാസ്പോർട്ട്, റസിഡന്റ് പെർമിറ്റ്, സ്റ്റുഡന്റ് കാർഡ് എന്നിവ കൈയിൽ കരുതണം. […]