Cricket Sports

അണ്ടർ 19 വനിതാ ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് എതിരാളികൾ ന്യൂസീലൻഡ്

അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് എതിരാളികളായി ന്യൂസീലൻഡ്. മറ്റൊരു സെമിയിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി. നാളെ, ജനുവരി 27 വെള്ളിയാഴ്ച ഇന്ത്യൻ സമയം […]

Cricket Sports

സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിലാണ് ടീം വമ്പൻ സ്‌കോറിലേക്ക് എത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 54 റൺസും ടീമിനെ തുണച്ചു. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 […]

Sports

ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്ത്

ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന ക്രോസോവർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ പരാജയം. നിശ്ചിത സമയത്ത് 3-3 എന്ന സ്കോറിന് സമനില പാലിച്ച മത്സരത്തിൻ്റെ ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് ഇന്ത്യ മുട്ടുമടക്കുകയായിരുന്നു. രണ്ട് ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ വീണത്. ക്വാർട്ടറിൽ ന്യൂസീലൻഡ് ബെൽജിയത്തെ നേരിടും. 17ആം മിനിട്ടിൽ ലളിത് കുമാറിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. 24ആം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ഇന്ത്യയുടെ ലീഡുയർത്തി. […]

National

Republic Day 2023: ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ്

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫതാഹ് അൽ സിസി എത്തും. ഈജിപ്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75 വർഷം ആഘോഷിക്കാനാണ് പ്രസിഡൻ്റിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. വിപുലമായ ആഘോഷപരിപാടികളാണ് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രപ്രധാനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസാഫ് സയീദ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആരംഭിച്ചു. അത്ര സുപ്രധാനമാണ് ഈജിപ്തുമായി നമുക്കുള്ള ബന്ധം. […]

Cricket

ശാനകയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 374 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. 88 പന്തുകളിൽ 2 ബൗണ്ടറിയും 3 സിക്സറും സഹിതം 108 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദസുൻ ശാനക ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് […]

Sports

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി; അവസാന മത്സരം ശനിയാഴ്ച

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 16 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി എഴ് വിക്കറ്റ് നഷ്ടത്തിൽ 190ൽ അവസാനിച്ചു.  പൂനെയിൽ നടന്ന മത്സരത്തിൽ അക്സർ പട്ടേലും, സൂര്യകുമാർ യാദവും അതിവേ​ഗ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ലങ്കയും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി […]

Cricket

ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി

പുതുവർഷത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശകരമായ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ തുടക്കം വളരെ മോശമായിരുന്നു. അവസാന […]

Cricket

ഇന്ത്യ- ശ്രീലങ്ക ആദ്യ ടി-20 ഇന്ന്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഇന്ന്. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, […]

National

ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം; ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിൽ വീണ്ടും സ്ഫോടനം. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കുണ്ട്. ഇന്നലെയാണ് ഡംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. […]

National

ബെംഗളൂരുവിലെ വ്യവസായി സ്വയം വെടിവെച്ച് മരിച്ചു; ആത്മഹത്യാ കുറിപ്പിൽ ബിജെപി എംഎൽഎയുടെ പേര്

ബെംഗളൂരുവിൽ വ്യവസായി സ്വയം വെടിവെച്ചു മരിച്ചു. പ്രദീപ് എസ് (47) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിജെപി എംഎൽഎയുൾപ്പെടെ അഞ്ച് പേർ തന്നെ ചതിച്ചതിൽ വിഷമിച്ചാണ് താൻ ജീവനൊടുക്കുന്നു എന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പിൽ ചിലരുടെ പേരും ഫോൺ നമ്പറുകളും പരാമർശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയുടെ പേരുമുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറിൽ വെടി വെച്ചു മരിച്ച നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. […]