ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ കിവികൾ ശ്രമിച്ചത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചു. കളിയിൽ നിലയുറപ്പിക്കും മുമ്ബ് ഓപ്പണർ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ടീം സ്കോർ അൻപത് റണ്ണിലേക്ക് കയറുന്നതിന് മുൻപ് ഇഷാൻ കിഷനും രാഹുൽ തൃപ്‍തിയും കളം വിട്ടു. […]
Tag: India
‘പുതിയ ഇന്ത്യ മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുന്നു’- പ്രധാനമന്ത്രി
മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ പുതിയ ഇന്ത്യ തിരുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ വീക്ഷിക്കുന്നത്. ഒരു ശക്തിക്കും രാജ്യത്തെ തകർക്കാൻ കഴിയില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘ന്യൂ ഇന്ത്യ’ കഴിഞ്ഞ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുകയാണ്. രാജ്യ വികസനത്തിന് സംഭാവന നൽകിയവർ ആരായാലും അവരെ മുന്നിലെത്തിക്കുന്നു. കഴിഞ്ഞ എട്ട്-ഒമ്പത് വർഷമായി അവഗണിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാൻ രാജ്യം ശ്രമിക്കുന്നു. […]
ഇന്ത്യയിലേക്ക് നൂറിലധികം ആഫ്രിക്കൻ ചീറ്റപുലികൾ എത്തുന്നു; അടുത്ത മാസം 12 ചീറ്റകൾ എത്തും
ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു.(more than 100 cheetahs come to india from africa) ‘അടുത്ത എട്ട് മുതൽ പത്ത് വർഷം വരെ ഓരോ വർഷവും 12 ചീറ്റകൾക്ക് പുനരധിവാസം നൽകാനാണ് തീരുമാനം. ഇതിലൂടെ സുരക്ഷിതവും പ്രായോഗികവുമായ ഇടം ചീറ്റകൾക്ക് വേണ്ടി […]
ന്യൂസിലൻഡിനെതിരെ 177 റൺസ് വിജയലക്ഷ്യം; ഇന്ത്യക്ക് മോശം തുടക്കം
ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് കിവീസ് നേടിയത്. ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ എന്നിവർ അർധസെഞ്ച്വറി നേടി. ഡാരിൽ മിച്ചൽ 30 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയപ്പോൾ ഡെവൺ കോൺവേ 35 പന്തിൽ 52 റൺസ് നേടി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം അർഷ്ദീപ്, കുൽദീപ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. […]
ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, ന്യൂസിലൻഡ് ജയം 21 റൺസിന്
റാഞ്ചിയിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 21 റൺസിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലെത്തി. ഹാർദിക്കിന്റെ നായകത്വത്തിൽ ഇന്ത്യൻ ടീമിന്റെ രണ്ടാം തോൽവിയാണിത്. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 50 റൺസും സൂര്യകുമാർ യാദവ് 47 […]
വമ്പൻ തിരിച്ചടി; ഫോബ്‌സ് പട്ടികയിൽ ഏഴിലേക്ക് കൂപ്പുകുത്തി അദാനി
ഫോബ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഏഷ്യയുടെ ശത കോടിശ്വരന്മാരുടെ പട്ടികയിൽ മുന്നിൽ നിന്നും ഏഴിലേക്കാണ് കൂപ്പുകുത്തിയത്. അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നു. അദാനിയുടെ ചില സ്റ്റോക്കുകൾ ദിവസത്തെ പരമാവധി നഷ്ടം നേരിട്ടു. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് വ്യാപരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 874 […]
സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണം; പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകൾ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്ന് മണിക്കായിരുന്നു പരിപാടി. 9 മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാന്‍ അവസരം നല്‍കി.കുട്ടികള്‍ക്ക് പുറമേ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പല കുടുംബത്തിനും പരീക്ഷകളിലെ മാർക്ക് സ്റ്റാറ്റസിന്‍റെ ഭാഗമായി കരുതുന്നു. […]
അണ്ടർ 19 ലോകകപ്പ് സെമി; ന്യൂസീലൻഡിനെതിരെ ഇന്ത്യ പന്തെറിയും
അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷഫാലി വർമ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം […]
അണ്ടർ 19 വനിതാ ലോകകപ്പ്: സെമിയിൽ ഇന്ന് ഇന്ത്യക്ക് ന്യൂസീലൻഡിൻ്റെ കടമ്പ
അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിനെയാണ് നേരിടുക. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 […]
ഇന്ത്യ – ന്യൂസീലൻഡ് ആദ്യ ടി-20 ഇന്ന്; പൃഥ്വി ഷാ കളിച്ചേക്കില്ല
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. റാഞ്ചി ഝാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി-20 പരമ്പരയും നേടാനാണ് ഇറങ്ങുന്നത്. എന്നാൽ, ടി-20 പരമ്പരയെങ്കിലും നേടി മുഖം രക്ഷിക്കുകയാവും കിവീസിൻ്റെ ലക്ഷ്യം. ഏറെക്കാലത്തിനു ശേഷം മുംബൈ ബാറ്റർ പൃഥ്വി ഷാ ടീമിൽ ഇടം നേടിയെങ്കിലും ഇന്ന് കളിച്ചേക്കില്ല. ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക […]