India Kerala

അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടൽ; ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും

അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലിൽ ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാൻ സാഹചര്യത്തിൽ ആശങ്ക പങ്കുവച്ച് ക്വാഡ് ഉച്ചകോടി. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. […]